ത്വരീഖതിന്റെ രണ്ടാമത്തെ ഘടകമാണ് മുരീദ്. ശയ്ഖിന്റെ ശിക്ഷണത്തില്‍ ആത്മീയ ജീവിതം നയിക്കുന്ന വ്യക്തിയെയാണു മുരീദ് എന്നു പറയുന്നത്. ത്വരീഖതില്‍ മുരീദ് എന്നു പറയുന്നതു ശരീഅതില്‍ മുതഅല്ലിം എന്നു പറയുന്നതിനു തുല്യമാണ്. രണ്ടിടത്തും ഗുരുനാഥന്റെ സാനിധ്യം ആവശ്യമാണ്. ശയ്ഖിനെന്നപോലെ മുരീദിന് പല ഗു ണങ്ങളും ഉണ്ടാവേണ്ടതുണ്ട്. ത്വരീഖത്ത് സംബന്ധിയായ ഗ്രന്ഥങ്ങളില്‍ ഈ വിഷയ ത്തെക്കുറിച്ചു നീണ്ട വിവരണങ്ങള്‍ കാണാം.
ശയ്ഖ് ജീലാനി(റ) പറയുന്നതു കാണുക: “അല്ലാഹുവിനുള്ള ഇബാദത്തിലും അനുസരണത്തിലുമായി ആഗമിക്കുന്നവനാണു മുരീദ്. ഖുര്‍ആനിലും സുന്നത്തിലും വന്നതിനനുസൃതമാകും അവന്റെ ജീവിതം. മറ്റുള്ളവയെല്ലാം പൂര്‍ണാര്‍ഥത്തില്‍ അവന്‍ ഉപേക്ഷി ക്കുന്നതാണ്. അല്ലാഹുവില്‍ നിന്നുള്ള ആത്മപ്രകാശത്തില്‍ മാത്രമാകും അവന്റെ ചിന്ത. തന്നിലും മറ്റുള്ള എല്ലാവരിലും അല്ലാഹുവിന്റെ ഇഛകള്‍ മാത്രമാണ് നടക്കുന്നത് എന്ന വിചാരത്തില്‍ ബന്ധിതനാവുകയും അല്ലാഹുവിന്റെ വിധിയില്‍ സംതൃപ്തികൊള്ളുകയും തെറ്റുചെയ്യുന്നതില്‍ നിന്നു പാടെ അകന്നു നില്‍ക്കുകയും ചെയ്യുക മുരീദിന്റെ ചര്യയാകും (അല്‍ഗുന്‍യത്: 2/158).
ത്വരീഖതിനെ കുറിച് ശംസുൽ ഉലമയുടെ വാക്കുകൾ >> Click here
No comments:
Post a Comment