കേരളീയ മുസ്‌ലിം വ്യവഹാര പദങ്ങളില്‍ ഏറ്റവും തെറ്റായ പ്രയോഗം സലഫികളെ പുരോഗമന വാദികള്‍ എന്നോ ഉല്‍പ്പതിഷ്ണുക്കള്‍ എന്നോപറയുന്നതാണ്. സത്യത്തില്‍ അതിയാഥാസ്തികത്വമാണ് സലഫിസം. കാലോചിതവും സന്ദര്‍ഭാനുസാരിയുമായ കര്‍മ്മ ശാസ്ത്രം എന്ന പില്‍ക്കാല വിശദീകരണങ്ങള്‍ അവഗണിക്കുന്നവര്‍ എങ്ങനെ പുരോഗമന വാദികളാവും. ഏകദൈവ വിശ്വാസത്തെ നിര്‍വചിക്കുവാന്‍ ആവാത്തതിനാല്‍ കേരളീയ സലഫിസം അടരുകള്‍ പിളര്‍ന്ന് ബോറനാവുകയാണ് നാള്‍ക്കുനാള്‍. സുന്നികളും പിളരുന്നില്ലേ എന്നത് ഇപ്പറഞ്ഞതിനോട് തൂക്കമൊക്കുന്ന ജവാബല്ല. കാരണം ബേസ് ഓഫ് ബേസിസ് ആയ തൗഹീദിന്റെയോ രിസാലതിന്റെയോ വിഷയത്തില്‍ സുന്നികള്‍ക്കിടയില്‍ ഒരണുമണിത്തൂക്കം തര്‍ക്കങ്ങളില്ല
Monday, November 6, 2017
മുസ്‌ലിം നവോത്ഥാനം നിർവചനങ്ങളും നിർണയങ്ങളും
Subscribe to:
Post Comments (Atom)
No comments:
Post a Comment