اللهم صل على محمد وال محمد |
പ്രവാചകസ്‌നേഹം നമ്മുടെ ബാധ്യതയാണെന്നതിലേറെ നമ്മുടെ അര്‍ഹതയാണ്. അവകാശമാണ്. അത്രയേറെ നബി തങ്ങല്‍ നമ്മുടെ ജീവിതവുമായി ബന്ധപ്പെട്ടിരിക്കുന്നു. നമ്മെ ഏറെ സ്‌നേഹിക്കുകയും നമുക്ക് വേണ്ടി പ്രയത്‌നിക്കുകയും ചെയ്തു. നമ്മോട് കരുണ കാണിക്കുകയും നമ്മെ കാണാന്‍ കൊതിക്കുകയും ചെയ്തു. നമ്മേക്കാള്‍ നബിതങ്ങളെ സ്‌നേഹിച്ചിരുന്നവരുടെ സമീപം നമ്മെ പ്രശംസിച്ചു. എന്റെ സമുദായത്തില്‍ എനിക്ക് അതിയായ സ്‌നേഹമുള്ളവര്‍ എന്റെ ശേഷം വരാന്‍ പോകുന്നവരാണ്. അവരുടെ കുടുംബത്തിനും സമ്പത്തിനും പകരം എന്നെ ഒരു നോക്കുകാണാന്‍ അവര്‍ കൊതിക്കും. (മുസ്‌ലിം)
No comments:
Post a Comment