മഹാനവര്കളെ തടവിലാക്കി ദിവസങ്ങള്ക്കകം തന്ഈമില് കൊണ്ടുപോയി അവര് അദ്ദേഹത്തെ തൂക്കികൊലപ്പെടുത്തി. കഴുമരത്തിലേറിയ ആദ്യസ്വഹാബിയാണ് ഖുബൈബ്(റ). അദ്ദേഹത്തെ തൂക്കിലേറ്റുന്ന സമയത്ത് അദ്ദേഹം ഖേദപൂര്വം പറഞ്ഞു: ”അല്ലാഹുവേ, എന്റെ അന്ത്യസലാം പ്രവാചകര്ക്ക് എത്തിക്കാന് ഞാനിവിടെ ആരെയും കാണുന്നില്ല. അതിനാല് നീ എന്റെ സലാം റസൂലുല്ലാഹിക്ക് എത്തിച്ചുകൊടുക്കേണമേ… തുടര്ന്ന് മുശ്രിക്കുകളുടെ ഹൃദയങ്ങളെ പ്രകമ്പനം കൊള്ളിക്കുന്ന ഉച്ചത്തില് അദ്ദേഹം ചിലവരികള് ആലപിച്ചു. ﻓﻠﺴﺖ ﺃﺑﺎﻟﻲ ﺣﻴﻦ ﺃﻗﺘﻞ ﻣﺴﻠﻤﺎً *** ﻋﻠﻰ ﺃﻱّ ﺟﻨﺐٍ , ﻛﺎﻥ ﻓﻲ ﺍﻟﻠﻪ ﻣﺼﺮﻋﻲ ﻭﺫﻟﻚ ﻓﻲ ﺫﺍﺕ ﺍﻹﻟﻪ ﻭﺇﻥ ﻳﺸﺄ *** ﻳﺒﺎﺭﻙ ﻋﻠﻰ ﺃﻭﺻﺎﻝِ ﺷﻠﻮ ﻣﻤﺰّﻉ "മുസ്ലിമായി കൊല്ലപ്പെടുമ്പോള് എനിക്കെന്തിനു പരിഭവം? ഏതുഭാഗത്ത് മരിച്ചു വീണാലെന്ത്, അല്ലാഹുവിലേക്കാണതെല്ലാം അവനുദ്ദേശിച്ചാല് ശിഥിലീകരിക്കപ്പെടുന്ന ഈ ജഡത്തിന്റെ ഓരോ നുറുങ്ങുകളിലും അനുഗ്രഹം വര്ഷിച്ചിടും”
Monday, November 27, 2017
ഖുബൈബ (റ): മലക്കുകൾ മറവ് ചെയ്ത സഹാബി
Subscribe to:
Post Comments (Atom)
No comments:
Post a Comment