ഖത്മുൽ ഖുർആൻ കഴിഞ്ഞാൽ ചെയ്യേണ്ട കാര്യവും ദുആയും - ISLAMIC BOOKS

ISLAMIC BOOKS

അസ്സലാമു അലൈകും... ഇസ്ലാമിക പുസ്തകങ്ങളുടെ പുതിയൊരു വായനാലോകത്തേക്ക് സ്വാഗതം... ഇസ്ലാമിക ഇ‐ബുക്കുകളും, ഗ്രന്ഥങ്ങളും, പ്രമുഖ ഇസ്ലാമിക വെബ്സൈറ്റുകളും ബ്ലോഗുകളും പ്രസിദ്ധീകരിക്കുന്ന ആനുകാലിക ലേഖനങ്ങളും മറ്റും .pdf രൂപത്തിൽ നിങ്ങൾക്കിവിടെ വായിക്കാം... പ്രിയ വായനക്കാർക്ക് തങ്ങളുടെ കൈവശമുള്ള ബുക്കുകൾ പ്രസിദ്ധീകരിക്കാനും മറ്റു ബുക്കുകൾ ആവശ്യപ്പെടാനും ഞങ്ങളുടെ സേവനങ്ങളുമായി ബന്ധപ്പെട്ട അഭിപ്രായ നിർദ്ദേശങ്ങളറിയിക്കാനും ഒരുക്കിയിട്ടുള്ള അവസരം ഉപയോഗപ്പെടുത്തി സഹകരിക്കുക... അല്ലാഹു സ്വീകരിക്കട്ടെ... ആമീൻ

Saturday, November 25, 2017

ഖത്മുൽ ഖുർആൻ കഴിഞ്ഞാൽ ചെയ്യേണ്ട കാര്യവും ദുആയും

ഖത്മുൽ  ഖുർആൻ കഴിഞ്ഞാൽ ചെയ്യേണ്ട കാര്യവും ദുആയും
DOWNLOAD PDF
അല്ലാഹുവിന്റെ പ്രീതിക്കും കടാക്ഷത്തിനും വിശുദ്ധഖുര്‍ആന്‍ പാരായണം അനിവാര്യമാണ്. അനസ്(റ) നിവേദനം ചെയ്യുന്നു, നബി(സ്വ) എന്നോട് ഇപ്രകാരം പറഞ്ഞു: ”എന്റെ പൊന്നുമോനെ, പ്രഭാതത്തിലും പ്രദോഷത്തിലും ഖുര്‍ആന്‍പാരായണത്തില്‍ നീ അശ്രദ്ധ കാണിക്കരുത്. നിശ്ചയം ഖുര്‍ആന്‍ നിര്‍ജീവമായ മനസ്സിനെ സജീവമാക്കുകയും തെറ്റുകളില്‍ നിന്നും അശ്ലീലങ്ങളില്‍ നിന്നും നിരോധിക്കുകയും ചെയ്യുന്നു”. ഹസ്‌റത് ഇമാം അലി(റ) പറയുന്നു, ”ഖുര്‍ആന്‍ പാരായണം ചെയ്യുന്ന വ്യക്തി നരകത്തില്‍ കടക്കുന്നുവെങ്കില്‍ അദ്ദേഹം പരിഹാസ്യപൂര്‍വം അതു പാരായണം ചെയ്തതുകൊണ്ടാവാനെ തരമുള്ളൂ”. തുരുമ്പു പിടിച്ച ഇരുമ്പിനെ ഉല ഉപയോഗിച്ച് ശുദ്ധിയാക്കും പ്രകാരം മനുഷ്യഹൃദയത്തിലെ കറകളെ വിശുദ്ധഖുര്‍ആനിനെ പാരായണം ചെയ്തു കൊണ്ട് ശുദ്ധീകരിക്കാന്‍ കഴിയുമെന്നത് പ്രവാചകാധ്യാപനമാണ്.
നിന്നുകൊണ്ടുള്ള നിസ്‌കാരത്തിലെ ഖുര്‍ആന്‍ പാരായണത്തിന് ഒരു ‘ഹര്‍ഫി’ ന് നൂറു വീതം നന്മകളാണ് പ്രതിഫലം നല്‍കപ്പെടുന്നത്. ഇരുന്നുകൊണ്ടുള്ള നിസ്‌കാരത്തിലെ ഓത്താെണങ്കില്‍ ഓരോ ഹര്‍ഫിനും 50 വീതം നന്മകളും സാധാരണ വുളൂഅ് ചെയ്തുകൊണ്ടുള്ള ഓത്തിന് 25 നന്മകളും വുളൂഅ് ഇല്ലാതെ ഓതിയാല്‍ ഒരു ഹര്‍ഫിന് 10 നന്മവീതവും നല്‍കപ്പെടും. (noorululama.com)

No comments:

Post a Comment