.... എല്ലാ ബിദ്അതും പിഴച്ചതാണെന്ന ഹദീസിലെ ബിദ്അതു കൊണ്ട് അര്ഥമാക്കുന്നത് ശര്ഇയ്യായ ബിദ്അതാണെന്ന് ഇവിടെ വ്യക്തമാകുന്നു. ഇതില്‍ നല്ലതും ചീത്തയുമില്ല. പൂര്ണമായും ചീത്തയാകുന്നു. ശര്ഇന്റെ ലക്ഷ്യങ്ങള്ക്ക് വിരുദ്ധമായതാണ് കാരണം. ഭാഷാപരമായ ബിദ്അത് ഇപ്രകാരമല്ല. അത് മുന്മാതൃകയില്ലാത്തതായിരിക്കാമെങ്കിലും മതത്തിന്റെ അംഗീകൃത പ്രമാണങ്ങള്ക്ക് നിരക്കാത്തതായിരിക്കണമെന്നില്ല. മുന്മാതൃക യില്ലാതെ ആരംഭിച്ചതെല്ലാം ചീത്തയാണെന്ന് വിധി കല്പ്പിക്കാന് യാതൊരു തെളി വുമില്ല.ഇബ്നുഹജര്‍ (റ) പറയുന്നു: “(ഇത്തരം ബിദ്അത്) ശര്ഇന്റെ ലക്ഷ്യങ്ങളുമായി തട്ടിച്ചു നോക്കുകയാണ് വേണ്ടത്. ഏതെങ്കിലും ലക്ഷ്യത്തിനു വിധേയമാണ് അവയെങ്കില്‍ നല്ലതും ഒന്നിനും നിരക്കാത്തതാണെങ്കില്‍ ചീത്തയുമാകുന്നു” (ഫതാവല്‍ ഹദീസിയ്യഃ പേ. 109).ഇമാം സുബ്കി (റ) പറയുന്നു: “മതത്തില്‍ അനുമതിയുള്ളതിന്റെ വ്യാപ്തിയില്‍ വാജി ബും സുന്നതും മുബാഹും ഉള്പ്പെടുന്നു. അവ മതത്തില്‍ നല്ലതാകുന്നു. വിലക്കപ്പെട്ട തിന്റെ വ്യാപ്തിയില്‍ ഹറാമും കറാഹതും ഉള്പ്പെടുന്നു. അവ മതത്തില്‍ ചീത്തയാ കുന്നു” (ജംഉല്‍ ജവാ മിഅ്, 1/166)....
Friday, November 10, 2017
ബിദ്അത്ത് തെറ്റിധാരണ തിരുത്തുക
Subscribe to:
Post Comments (Atom)
ഇതിൽ അറബിയിൽ കൊടുത്ത ഉദാഹരണങ്ങളുടെ മലയാളം വേണമായിരുന്നു.
ReplyDeleteഅസ്സലാമു അലൈകും
ReplyDeleteISLAMIC BOOKS സന്ദർശിച്ചതിന് നന്ദി !
ഈ PDF hadia.in എന്ന വെബ്‌സൈറ്റിൽ എല്ലാ ആഴ്ചകളിലും പബ്ലിഷ് ചെയ്യുന്ന ഖുതുബ നോട്സ് കളിൽ നിന്നാണ്
ഇന്ഷാ അല്ലാഹ് ഇതിന്റെ വിശീദകരണം ലഭിക്കുകയാണെങ്ങിൽ ബ്ലോഗിൽ പ്രസിദ്ധീകരിക്കുന്നതാണ്