നബി(സ) പറഞ്ഞു: ‘നിങ്ങള്‍ അറബി ഭാഷയെ സ്‌നേഹിക്കുക. ഞാന്‍ അറബിയാണ്, ഖുര്‍ആന്‍ അറബിയാണ്, സ്വര്‍ഗവാസികളുടെ ഭാഷ അറബിയാണ്.’ ഇസ്‌ലാമിക വീക്ഷണത്തില്‍ അറബി ഭാഷാ പഠനത്തിന്‍ വലിയ പ്രാധാന്യമുണ്ട്. അല്ലാഹു ദിവ്യസന്ദേശം അവതരിപ്പിക്കാന്‍ വേണ്ടി അറബി ഭാഷ തിരഞ്ഞെടുത്തു എന്നത് തന്നെ അതിന്റെ പ്രാധാന്യം വിളിച്ചോതുന്നു. 'അറബി ഭാഷ പഠിക്കലും പഠിപ്പിക്കലും സാമൂഹ്യ ബാധ്യതയാണെന്ന്' ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തൈമിയ്യ രേഖപ്പെടുത്തുന്നു. ' അറബി ഭാഷ ദീനിന്റെ ഭാഗമാണ്. അത് പഠിക്കല്‍ നിര്‍ബന്ധ ബാധ്യതയാണ്. കാരണം വിശുദ്ധ ഖുര്‍ആനും പ്രവാചക ചര്യയും യഥാവിധി മനസ്സിലാക്കാന്‍ അറബി ഭാഷ പഠിക്കേണ്ടതുണ്ട്. അതിനാല്‍ പ്രസ്തുത ലക്ഷ്യസാധൂകരണത്തിന് അറബി ഭാഷ പഠിക്കല്‍ നിര്‍ബന്ധമാണ്. അറബി ഭാഷ ഉപേക്ഷിച്ചതിനാലാണ് ജനങ്ങളില്‍ അന്ധവിശ്വാസവും അഞ്ജതയും ഉണ്ടാകാന്‍ കാരണമെന്ന് ഇമാം ശാഫി രേഖപ്പെടുത്തുന്നു. ദീനിലെ നവീനവാദക്കാരെ നാശത്തിലകപ്പെടുത്താന്‍ കാരണം അനറബികളാണെന്ന് ഹസന്‍ ബസ്വരിയും രേഖപ്പെടുത്തുന്നു. ഇസ്‌ലാമിക-അറബി സംസ്‌കാരത്തിലേക്കുള്ള താക്കോലാണ് അറബി ഭാഷ. നൂറ്റാണ്ടുകളായി നമ്മുടെ സമൂഹം ആര്‍ജിച്ചെടുത്ത നിരവധി വിജ്ഞാനങ്ങളെ മനസ്സിലാക്കാന്‍ ഈ ഭാഷ പഠിച്ചവര്‍ക്ക് സാധിക്കും. വിശ്വാസികള്‍ക്കിടയിലുള്ള പരസ്പര ബന്ധം ദൃഢമാക്കുന്നതിനും മുസ് ലിങ്ങളുടെ ഐക്യത്തിനും അനല്‍പമായ പങ്ക് അറബി ഭാഷക്കുണ്ട്. അറബി ഭാഷ സ്വായത്തമാക്കുന്നതിന് മുസ്‌ലിം സമൂഹം തുടക്കം മുതലേ വലിയ പ്രാധാന്യം നല്‍കിയതായും കാണാം. ഇന്ന് അറബ്- ഇസ്‌ലാമിക പൈതൃകങ്ങളുമായി ഇടപഴകിച്ചേരാനും ജോലി ആവശ്യാര്‍ഥവും ഇതരമതസ്ഥരായ ആളുകള്‍ ധാരാളമായി ഇന്ന് അറബി ഭാഷ പഠിക്കുന്നുണ്ട്
Tuesday, November 14, 2017
അറബി എളുപ്പം പഠിക്കാം
Subscribe to:
Post Comments (Atom)
No comments:
Post a Comment