ഇസ്ലാമിക സംഘടന - ISLAMIC BOOKS

ISLAMIC BOOKS

അസ്സലാമു അലൈകും... ഇസ്ലാമിക പുസ്തകങ്ങളുടെ പുതിയൊരു വായനാലോകത്തേക്ക് സ്വാഗതം... ഇസ്ലാമിക ഇ‐ബുക്കുകളും, ഗ്രന്ഥങ്ങളും, പ്രമുഖ ഇസ്ലാമിക വെബ്സൈറ്റുകളും ബ്ലോഗുകളും പ്രസിദ്ധീകരിക്കുന്ന ആനുകാലിക ലേഖനങ്ങളും മറ്റും .pdf രൂപത്തിൽ നിങ്ങൾക്കിവിടെ വായിക്കാം... പ്രിയ വായനക്കാർക്ക് തങ്ങളുടെ കൈവശമുള്ള ബുക്കുകൾ പ്രസിദ്ധീകരിക്കാനും മറ്റു ബുക്കുകൾ ആവശ്യപ്പെടാനും ഞങ്ങളുടെ സേവനങ്ങളുമായി ബന്ധപ്പെട്ട അഭിപ്രായ നിർദ്ദേശങ്ങളറിയിക്കാനും ഒരുക്കിയിട്ടുള്ള അവസരം ഉപയോഗപ്പെടുത്തി സഹകരിക്കുക... അല്ലാഹു സ്വീകരിക്കട്ടെ... ആമീൻ

Monday, October 23, 2017

ഇസ്ലാമിക സംഘടന

islam malayalam pdf മലയാളം
DOWNLOAD PDF
ഉത്തമമായതിലേക്ക് ക്ഷണിക്കുകയും നല്ല കാര്യങ്ങൾ ഉപദേശിക്കുകയും ചീത്തകാര്യങ്ങൾ വിരോധിക്കുകയും ചെയ്യുന്ന ഒരു സംഘം ആളുകൾ നിങ്ങളിൽ ഉണ്ടായിരിക്കണം. അവർ വിജയം പ്രാപിച്ചവർ തന്നെയാണ്'' വിശുദ്ധ  ഖുർആന്റെ ഇൗ ഉദ്ബോധനം മുസ്ലിം സമുദായത്തിൽൽ പ്രബോധന ദൗത്യം നിർവഹിക്കുന്ന ഒരു സംഘടിത ശക്തിയുടെ ആവശ്യകതയിലേക്ക് വിരൽ ചൂണ്ടുന്നു.

നബി (സ്വ) പറയുന്നു: ""എന്റെ ആത്മാവ് ആരുടെ കൈയിലാണോ അവനെ -അല്ലാഹുവിനെ- തന്നെ സത്യം, നിങ്ങൾ നല്ല കാര്യങ്ങൾ ഉപദേശിക്കുകയും ചീത്തകാര്യങ്ങൾ വിരോധിക്കുകയും ചെയ്യണം. അല്ലാത്തപക്ഷം അല്ലാഹു അവന്റെ പക്കൽ നിന്നുള്ളഒരു ശിക്ഷ നിങ്ങളുടെ മേൽ നടത്തും. പിന്നീട് അവനോട് പ്രാർഥിച്ചതുകൊണ്ട് നിങ്ങൾക്ക് ഉത്തരം ചെയ്യുകയില്ല' നന്മയെ ഉപദേശിക്കുകയും തിന്മയെ വിരോധിക്കുകയും ചെയ്യുന്ന ഇസ്ലാമിക സംഘടനാ പ്രവർത്തനം ഏറ്റവും അനിവാര്യമായഒന്നാണെന്നും അതല്ലാത്തപക്ഷം അല്ലാഹു വിൽ നിന്നുള്ള ശിക്ഷക്ക് വിധേയരാകേണ്ടി വരുമെന്നും ഇൗ ഹദീസും പഠിപ്പിക്കുന്നു.


No comments:

Post a Comment