ഏതു സമയവും ഖുര്‍ആന്‍ പാരായണം ഉചിതമാണ്. നിസ്കാരത്തില്‍ പാരായണം ചെയ്യുന്നതാണ് ഏറ്റവും ഉത്തമം. ദിക്റുകള്‍ കൊണ്ട് സുജൂദ്, റുകൂഉകള്‍ ദീര്‍ഘിപ്പിക്കുന്നതിനേക്കാള്‍ നല്ലത് ഖുര്‍ആന്‍ പാരായണം ചെയ്തുകൊണ്ട് നിസ്കാരത്തിലെ ഖിയാം ദീര്‍ഘിപ്പിക്കുന്നതാണ്... നിസ്കാരത്തിലെ പാരായണം കഴിഞ്ഞാല്‍ ശ്രേഷ്ഠ സമയം രാത്രിയിലെ പാരായണമാണ്. ഇശാഇന്റെയും മഗ്രിബിന്റെയും ഇടയില്‍ ഓതുന്നത് ഉത്തമമാണ്. എന്നാല്‍ രാത്രിയുടെ രണ്ടാം പാതി അത്യുത്തമമാണ്. പകലില്‍ സുബ്ഹി നിസ്കാര ശേഷമാണ് നല്ലത്. മാസങ്ങളില്‍ റമളാന്‍ മാസത്തിനു കൂടുതല്‍ മഹത്വമുണ്ട്. ദുല്‍ഹിജ്ജയിലെ ആദ്യ പത്തു ദിനം, റമളാനിലെ ഒടുവിലത്തെ പത്തു ദിനങ്ങള്‍ എന്നിവ പ്രത്യേകം മഹത്വം നിറഞ്ഞതാണ്. വെള്ളി, തിങ്കള്‍, വ്യാഴം, അറഫാ ദിനം എന്നീ ദിനങ്ങളിലെ പാരായണത്തിനും പ്രത്യേകം പ്രാധാന്യമുണ്ട്. (അല്‍ അദ്കാര്‍/ ഇമാം നവവി)
Sunday, October 22, 2017
ഖുര്‍ആന്‍ പാരായണ മര്യാദകള്‍
Tags
# ഇസ്ലാം
# കർമശാസ്ത്രം
Share This
About ISLAMIC BOOKS MALAYALAM PDF
കർമശാസ്ത്രം
Labels:
ഇസ്ലാം,
കർമശാസ്ത്രം
Subscribe to:
Post Comments (Atom)
No comments:
Post a Comment