لا إله إلا الله ☝🏻 അല്ലാഹു അവന്റെ പ്രപഞ്ചത്തിൽ അവന്റെ സാന്നിദ്ധ്യത്തെ വിളിച്ചോതുന്ന അനേകം ദൃഷ്ടാന്തങ്ങളും അവനാണ് സൃഷ്ടാവായ ഏകദൈവമെന്നറിയിക്കുന്ന ഒരു പാട് തെളിവുകളും സംവിധാനിച്ചു വെച്ചിട്ടുണ്ട്. ഓരോ ചരാചരവും വിളിച്ചുപറയുന്നുണ്ട് ഏകനായ അല്ലാഹുവിനെക്കുറിച്ച്. ശാസ്ത്ര സാങ്കേതിക വിദ്യകൾ മുഴുവനും പ്രപഞ്ചത്തിലെ അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളിലേക്കുള്ള മാർഗദർശനങ്ങളാണ്. എല്ലാം വിളിച്ചോതുന്നു “لا إله إلا الله “ലാ ഇലാഹ ഇല്ലല്ലാഹ്” ( There is no God worthy of worship except Allah) എന്ന തൌഹീദിന്റെ മഹൽവചനം. കേവല സുഖലോലുപതയിൽ ലയിച്ച കൊണ്ട് ജീവിതത്തിന്റെ യഥാർത്ഥ അര്ഥമെന്തെന്നു മനസിലാക്കാതെ ജീവിതം തള്ളി നീക്കുകയും നാം മരിച്ചാൽ ഒരു ഈച്ച ചത്തത് പോലെയാണെങ്കിൽ നാം ജീവിക്കുന്നതും ജീവിക്കാതിരിക്കുന്നതും തുല്യമല്ലേ?? ഇസ്‌ലാം പ്രഥമമായി ലക്ഷ്യം വെക്കുന്നത് അല്ലാഹുവിനെ കുറിച്ചുള്ള അറിവാണ്. ഈ അറിവും വിശ്വാസവും കൂടാതെയുള്ള കർമ്മങ്ങൾ ഇസ്‌ലാമിക ദൃഷ്ട്യാ പാഴ്‌വേലയാണ്. അതിന്റെ ആത്മാവാണ് അല്ലാഹുവിനെക്കുറിച്ചുള്ള അറിവ്.
Friday, October 20, 2017
അല്ലാഹുവിനെ അറിയാൻ
Subscribe to:
Post Comments (Atom)
No comments:
Post a Comment