DOWNLOAD PDF
ഒരു വ്യക്തിയുടെ പ്രധാന ആകര്‍ഷണീയത്വം എന്താണ്? സല്‍സ്വഭാവം എന്നാണ് ഇതിനു കൃത്യമായ മറുപടി. പ്രവാചക വ്യക്തിത്വത്തില്‍ ഖുര്‍ആന്‍ എടുത്തുപറഞ്ഞ വസ്തുത ഇതു ബോധ്യപ്പെടുത്തുന്നു.
”താങ്കള്‍ ഉന്നതമായ സ്വഭാവത്തിനുടമയാണ്” (68 : 4).
”നിങ്ങള്‍ നിര്‍മല സ്വഭാവിയാണ്. നിങ്ങള്‍ പരുഷ സ്വഭാവിയായിരുന്നെങ്കില്‍ നിങ്ങളുടെ ചുറ്റില്‍ നിന്നും അവര്‍ അകന്നുപോകുമായിരുന്നു” (3 : 159).
പ്രവാചകന്റെ സ്വഭാവം ഖുര്‍ആനായിരുന്നുവെന്ന് ആയിശ(റ) സാക്ഷ്യപ്പെടുത്തുന്നുണ്ട്.
നബി(സ)യുടെ സ്വഭാവ ഗുണങ്ങള്‍ ഇമാം ഗസ്സാലി(റ) വിവരിക്കുന്നതിങ്ങനെ:
”നല്ല രീതിയിലുള്ള സഹവാസം, നൈര്‍മല്യം, സുകൃതം, വിശ്വാസികളും അവിശ്വാസികളുമായ അയല്‍വാസികളോട് നല്ല ബന്ധം പുലര്‍ത്തുക, വൃദ്ധരെ ബഹുമാനിക്കുക, ഔദാര്യം ചെയ്യുക, പരദൂഷണം, ഏഷണി, അസൂയ, മത്സരം, അഹന്ത, അക്രമം തുടങ്ങിയവ വര്‍ജ്ജിക്കുക” (ഇഹ്‌യാ 2:359).
No comments:
Post a Comment