ബുർദ DOWNLOAD PDF
ബുർദ മലയാളം പരിഭാഷ DOWNLOAD PDF
ഇമാം ബൂസ്വീരി(റ)
വിശ്വ വിശ്വാസി മാനസങ്ങളില്‍ പ്രവാചകാനുരാഗത്തിന്റെ വെണ്‍ചെരാതായ് പ്രകാശം പരത്തുന്ന ഖസ്വീദത്തുല്‍ ബുര്‍ദഃ എന്ന അനുരാഗ കാവ്യ രചനയിലൂടെ അനേക കോടി ആശിഖീങ്ങളുടെ ഹൃദയ കോണില്‍ ഇടം നേടിയ മഹാനാണ് ഇമാം ബൂസ്വീരി(റ).
മുഹമ്മദ് ബ്ന്‍ സൈദ് ശറഫുദ്ധീന്‍ അല്‍ ബൂസ്വീരി(റ) എന്ന് പൂര്‍ണ്ണ നാമം.
ഏ:ഡി:1212(ഹിജ്റ:608)ല്‍ ഈജിപ്തിലെ ബൂസ്വീര്‍ എന്ന ഗ്രാമത്തില്‍ ജനിച്ചു.
إمام الشعراء )കവികളുടെ ഗുരു (
എന്ന പേരില്‍ കാവ്യ ലോകത്ത് പ്രസിദ്ധന്‍
യൗവ്വന കാലം കൊട്ടാരം കവിയായി കഴിച്ചു കൂട്ടി
ചങ്ങാത്തം രാജാവിനോടൊത്തായിരുന്നെങ്കിലും മതകാര്യങ്ങളില്‍ സൂക്ഷമത പുലര്‍ത്തി.
ഒരു വേള പക്ഷപാതം പിടിപ്പെട്ട് അദ്ധേഹം കിടപ്പിലായി.
അള്ളാഹുവിലേക്ക് കൂടുതല്‍ അടുക്കാന്‍ കഴിയാതെ പോയ തന്റെ ഭൂതകാലത്തില്‍ പരിതപിച്ച് വന്നു പെട്ട വിപത്തിന്റെ മുക്തിക്കായി രോഗ ശയ്യയില്‍ കിടന്ന് രചിച്ച പ്രണയോപഹാരമാണ് ''ഖസ്വീദത്തുല്‍ ബുര്‍ദഃ. ''
ഏഡി:1296(ഹിജ്റ:695)ല്‍
ഒട്ടനേകം അനുരാഗ കാവ്യങ്ങള്‍ മുഹിബ്ബുകള്‍ക്കു സമ്മാനിച്ച ആ ധന്യ ജീവിതത്തിനു തിരശ്ശീല വീണു.
ഈജിപ്തിലെ അലക്സാണ്ട്രിയയിലാണ് അന്ത്യ വിശ്രമം നടത്തുന്നത്
No comments:
Post a Comment