ഹസ്റത്ത് അലി (റ) ചരിത്രം - ISLAMIC BOOKS

ISLAMIC BOOKS

അസ്സലാമു അലൈകും... ഇസ്ലാമിക പുസ്തകങ്ങളുടെ പുതിയൊരു വായനാലോകത്തേക്ക് സ്വാഗതം... ഇസ്ലാമിക ഇ‐ബുക്കുകളും, ഗ്രന്ഥങ്ങളും, പ്രമുഖ ഇസ്ലാമിക വെബ്സൈറ്റുകളും ബ്ലോഗുകളും പ്രസിദ്ധീകരിക്കുന്ന ആനുകാലിക ലേഖനങ്ങളും മറ്റും .pdf രൂപത്തിൽ നിങ്ങൾക്കിവിടെ വായിക്കാം... പ്രിയ വായനക്കാർക്ക് തങ്ങളുടെ കൈവശമുള്ള ബുക്കുകൾ പ്രസിദ്ധീകരിക്കാനും മറ്റു ബുക്കുകൾ ആവശ്യപ്പെടാനും ഞങ്ങളുടെ സേവനങ്ങളുമായി ബന്ധപ്പെട്ട അഭിപ്രായ നിർദ്ദേശങ്ങളറിയിക്കാനും ഒരുക്കിയിട്ടുള്ള അവസരം ഉപയോഗപ്പെടുത്തി സഹകരിക്കുക... അല്ലാഹു സ്വീകരിക്കട്ടെ... ആമീൻ

Saturday, September 16, 2017

ഹസ്റത്ത് അലി (റ) ചരിത്രം

അലി സഹാബാക്കൾ ഇസ്ലാം pdf മലയാളം
DOWNLOAD PDF
നാളെ ഞാനീ പതാക കൈമാറാന്‍ പോകുന്നത് ഖൈബറിന്റെ വിജയത്തിന് നിദാനമാകുന്ന ഒരു വ്യക്തിക്കാണ്. ആ വ്യക്തി അല്ലാഹുവിനെയും അവന്റെ ദൂതനെയും പ്രിയം വയ്ക്കുന്നു. അല്ലാഹുവും ദൂതനും ആ വ്യക്തിയെയും പ്രിയം വയ്ക്കുന്നു”.  ഖൈബര്‍ രണാങ്കണത്തില്‍വച്ച് പുണ്യപ്രവാചകന്‍(സ്വ) ഈ പ്രഖ്യാപനം നടത്തിയപ്പോള്‍ അവിടെ തടിച്ചുകൂടിയ ഓരോ സ്വഹാബിയും കൊതിച്ചു; ആ വ്യക്തി ഞാനായിരുന്നെങ്കിലെന്ന്. ആകാംക്ഷാപൂര്‍വം അവര്‍ അടുത്ത പ്രഭാതം കാത്തു. കാത്തിരിപ്പിനറുതിയറിയിച്ച് അടുത്ത ദിവസം നബി(സ്വ)തങ്ങള്‍ അന്വേഷിച്ചു: ”എവിടെ അലിയാര്‍?”
അലി (റ) മുന്നോട്ടുവന്നു. പതാക അദ്ദേഹത്തിനു കൈമാറി. ‘ആരെങ്കിലും അലിയെ പ്രിയംവച്ചാല്‍ അവനെന്നെ പ്രിയംവച്ചു. ആരെങ്കിലും അലിയെ ദേഷ്യം പിടിപ്പിച്ചാല്‍ അവന്‍ എന്നെയും ദേഷ്യം പിടിപ്പിച്ചു. എന്നെ ദേഷ്യം പിടിപ്പിച്ചവനാകട്ടെ അല്ലാഹുവിനെയും ദേഷ്യം പിടിപ്പിച്ചു.” ഇതായിരുന്നു അലി(റ)യെ സംബന്ധിച്ച് പ്രവാചകതിരുമേനിയുടെ പ്രകീര്‍ത്തനം.
ഇനിയും എന്ത് ബഹുമതിയാണ് ഒരു നേതാവില്‍ നിന്നും ഒരു അനുയായിക്ക് കിട്ടാനുള്ളത്.. അലി(റ)യുടെ ആത്മാര്‍ഥതയെയോ വിശ്വാസത്തെയോ വിധിതീര്‍പ്പിനെയോ സംശയിക്കേണ്ട യാതൊരു കാര്യവും നബി(സ)യുടെ ഒരു അനുയായിക്കും ഉണ്ടാവേണ്ടതില്ല.. കാരണം സാക്ഷാല്‍ ദൈവദൂതന്‍ തന്നെയാണ് അതിന് സാക്ഷ്യം വഹിച്ചത്

No comments:

Post a Comment