വിവാഹമോചനം ഇസ്ലാമിൽ - ISLAMIC BOOKS

ISLAMIC BOOKS

അസ്സലാമു അലൈകും... ഇസ്ലാമിക പുസ്തകങ്ങളുടെ പുതിയൊരു വായനാലോകത്തേക്ക് സ്വാഗതം... ഇസ്ലാമിക ഇ‐ബുക്കുകളും, ഗ്രന്ഥങ്ങളും, പ്രമുഖ ഇസ്ലാമിക വെബ്സൈറ്റുകളും ബ്ലോഗുകളും പ്രസിദ്ധീകരിക്കുന്ന ആനുകാലിക ലേഖനങ്ങളും മറ്റും .pdf രൂപത്തിൽ നിങ്ങൾക്കിവിടെ വായിക്കാം... പ്രിയ വായനക്കാർക്ക് തങ്ങളുടെ കൈവശമുള്ള ബുക്കുകൾ പ്രസിദ്ധീകരിക്കാനും മറ്റു ബുക്കുകൾ ആവശ്യപ്പെടാനും ഞങ്ങളുടെ സേവനങ്ങളുമായി ബന്ധപ്പെട്ട അഭിപ്രായ നിർദ്ദേശങ്ങളറിയിക്കാനും ഒരുക്കിയിട്ടുള്ള അവസരം ഉപയോഗപ്പെടുത്തി സഹകരിക്കുക... അല്ലാഹു സ്വീകരിക്കട്ടെ... ആമീൻ

Thursday, September 14, 2017

വിവാഹമോചനം ഇസ്ലാമിൽ

ഇസ്ലാം ത്വലാഖ് വിവാഹ മോചനം ഫസ്ഖ്
DOWNLOAD PDF
മുസ്‌ലിംകള്‍ വികൃതമാക്കിയതുകൊണ്ട് പൊതുസമൂഹം തെറ്റിദ്ധരിച്ച ഇസ്്‌ലാമിക ശരീഅത്തിലെ പ്രധാനപ്പെട്ട കുടുംബ പ്രശ്‌നങ്ങളിലൊന്നാകുന്നു ത്വലാഖ്(വിവാഹമോചനം)
വിവാഹ മോചനം രണ്ടെണ്ണമാകുന്നു. പിന്നീട് നീതിയോടുകൂടി നിറുത്തിപ്പോരുകയോ നല്ലനിലക്ക് വിട്ടയക്കുകയോ ചെയ്യാം. അല്ലാഹുവിന്റെ നിയമപരിധികളെ ശരിക്ക് പാലിക്കുവാന്‍ സാധിക്കുകയില്ലെന്നു അവര്‍ രണ്ടുപേരും (ഭാര്യയും ഭര്‍ത്താവും) ഭയപ്പെടുമ്പോഴല്ലാതെ അവര്‍ക്ക് (ഭാര്യമാര്‍ക്ക്) നിങ്ങള്‍ നല്‍കിയിട്ടുള്ള യാതൊന്നും വാങ്ങുവാന്‍ പാടില്ലാത്തതാകുന്നു. (അല്‍ ബഖറ: 244)
ഇനിയും അവസരം നല്‍കുന്നത് ചൂഷണത്തിന് കാരണമായേക്കാമെന്നത് കൊണ്ടാണ് മൂന്നില്‍ പരിമിതിപ്പെടുത്തിയത്. ഒറ്റത്തവണയായി ഈ മൂന്നവസരവും ഉപയോഗിച്ചവരെ നബി തങ്ങള്‍ ശക്തമായ ഭാഷയില്‍ തന്നെ വിമര്‍ശിച്ചിട്ടുണ്ട്. നസാഈ ഉദ്ധരിച്ച ഒരു ഹദീസില്‍ ഇങ്ങനെ കാണാം
മൂന്നു ത്വലാഖും ചൊല്ലിയ ഒരാളെ കുറിച്ച് വിവരമറിഞ്ഞപ്പോള്‍ ദേശ്യപ്പെട്ട് കൊണ്ട് നബി തങ്ങള്‍ പറഞ്ഞു, ഞാന്‍ നിങ്ങള്‍ക്കിടയിലുണ്ടായിരിക്കെ നിങ്ങള്‍ അല്ലാഹുവിന്റെ കിതാബ് കൊണ്ട് കളിക്കുകയാണോ?

No comments:

Post a Comment