സൈഫുല്ലാഹ് (അല്ലാഹുവിന്റെ വാള്‍) - ഖാലിദ്ബ്നു വലീദ്(റ) - ISLAMIC BOOKS

ISLAMIC BOOKS

അസ്സലാമു അലൈകും... ഇസ്ലാമിക പുസ്തകങ്ങളുടെ പുതിയൊരു വായനാലോകത്തേക്ക് സ്വാഗതം... ഇസ്ലാമിക ഇ‐ബുക്കുകളും, ഗ്രന്ഥങ്ങളും, പ്രമുഖ ഇസ്ലാമിക വെബ്സൈറ്റുകളും ബ്ലോഗുകളും പ്രസിദ്ധീകരിക്കുന്ന ആനുകാലിക ലേഖനങ്ങളും മറ്റും .pdf രൂപത്തിൽ നിങ്ങൾക്കിവിടെ വായിക്കാം... പ്രിയ വായനക്കാർക്ക് തങ്ങളുടെ കൈവശമുള്ള ബുക്കുകൾ പ്രസിദ്ധീകരിക്കാനും മറ്റു ബുക്കുകൾ ആവശ്യപ്പെടാനും ഞങ്ങളുടെ സേവനങ്ങളുമായി ബന്ധപ്പെട്ട അഭിപ്രായ നിർദ്ദേശങ്ങളറിയിക്കാനും ഒരുക്കിയിട്ടുള്ള അവസരം ഉപയോഗപ്പെടുത്തി സഹകരിക്കുക... അല്ലാഹു സ്വീകരിക്കട്ടെ... ആമീൻ

Friday, September 29, 2017

സൈഫുല്ലാഹ് (അല്ലാഹുവിന്റെ വാള്‍) - ഖാലിദ്ബ്നു വലീദ്(റ)

സൈഫുല്ലാഹ് (അല്ലാഹുവിന്റെ വാള്‍) - ഖാലിദ്ബ്നു വലീദ്(റ)
DOWNLOAD PDF 
ഖാലിദുബ്നുല്‍വലീദ്(റ) ഇസ്‌ലാമികചരിത്രത്തില്‍ ഇന്നും രോമാഞ്ചജനകമായ അധ്യായമാണ്. മതപ്രബോധനത്തിലും രാഷ്ട്രവികസനത്തിലും അദ്ദേഹം വഹിച്ച പങ്ക് നിസ്സീമമാണ്. സൈഫുല്ലാഹില്‍ മസലൂല്‍ (അല്ലാഹുവിന്‍റെ ഊരിപ്പിടിച്ച വാള്‍ ) എന്ന് സ്ഥാനപ്പേര് ലഭിച്ചതും അതുകൊണ്ട് തന്നെയാണ്. ഇറാഖ്, സിറിയ ഭാഗങ്ങള്‍ ഇസ്‌ലാമിക ഭരണത്തിന് കീഴില്‍ കൊണ്ടുവരുന്നതില്‍ അദ്ദേഹത്തിന്‍റെ സേവനങ്ങള്‍ എന്നും സ്മരിക്കപ്പെടുന്നു. അദ്ദേഹം വഫാതായത് ക്രിസ്ത്വബ്ദം 641ല്‍ സിറിയയിലെ ഹിംസ് പ്രദേശത്ത് വെച്ചാണ്. അവിടെത്തന്നെയാണ് അദ്ദേഹത്തിന്‍റെ ഖബ്റ് നിലകൊള്ളുന്നതും. ആ ഖബ്റ് ഉള്‍ക്കൊള്ളുംവിധം ജാമിഉഖാലിദ്ബിന്‍വലീദ് എന്ന പേരില്‍ വലിയൊരു പള്ളി ഹിജ്റ എഴാം നൂറ്റാണ്ടില്‍ പണി കഴിപ്പിക്കപ്പെട്ടിട്ടുണ്ട്. ആ പള്ളിയും ഖാലിദ്(റ) വിന്‍റെ ഖബ്റും സന്ദര്‍ശിച്ചത് ഇബ്നുബതൂത തന്‍റെ ഗ്രന്ഥത്തില്‍ രേഖപ്പെടുത്തുന്നുണ്ട്.

മരണശയ്യയില്‍ ഖാലിദ്(റ) പറഞ്ഞ വാക്കുകള്‍ ചരിത്രത്താളുകള്‍ ഇന്നും ഓര്‍ത്തുവെക്കുന്നു, അദ്ദേഹം പറഞ്ഞു, നൂറിലേറെ യുദ്ധങ്ങളില്‍ ഞാന്‍ പങ്കെടുത്തിട്ടുണ്ട്. വാളോ കുന്തമോ ഏല്‍ക്കാത്ത ഒരിഞ്ച് സ്ഥലം പോലും എന്‍റെ ശരീരത്തില്‍ ബാക്കിയില്ല. പക്ഷേ, ഞാനിതാ അവസാനം വിരിപ്പില്‍ കിടന്ന് മരിക്കുകയാണ്. അത് കൊണ്ട് ഭീരുക്കളായി യുദ്ധത്തില്‍നിന്നും സാഹസികതകളില്‍നിന്നും മാറിനില്‍ക്കുന്നവര്‍ ഇതില്‍നിന്ന് പാഠമുള്‍ക്കൊള്ളട്ടെ.

അല്ലാഹുവിന്റെ പ്രീതിക്കായി ധീരമായി ജീവിക്കാന്‍ തൌഫീഖ് ലഭിക്കുമാറാവട്ടെ

No comments:

Post a Comment