DOWNLOAD
ifshaussunna.blogspot.in
താന്‍ സത്യ പ്രബോധനം നിര്‍വഹിക്കുന്നതില്‍ എത്രമാത്രം ശുഷ്‌കാന്തി കാണിച്ചു എന്നതല്ലാതെ എത്ര പേരെ മുസ്‌ലിമാക്കി എന്നാരോടും ചോദിക്കുകയില്ല. ആരുടെ മുമ്പിലും അത്തരം ഒരു കണക്ക് ബോധിപ്പിക്കേണ്ടി വരികയുമില്ല. താന്‍ വഴി ഇസ്‌ലാം സ്വീകരിച്ചവരുടെ എണ്ണം നോക്കിയല്ല അല്ലാഹു പ്രതിഫലം കണക്കാക്കുക
ഒരാളെ മുസ്‌ലിമാക്കി എന്നോ, ആക്കാന്‍ ശ്രമിച്ചു എന്നോ, അതിനുള്ള ശ്രമമുണ്ടെന്നോ പ്രചരിപ്പിക്കുന്നതിന് ഇസ്‌ലാം ഉത്തരവാദിയല്ല. താന്‍ വിശ്വസിച്ചാദരിക്കുന്ന ഒരു ദര്‍ശനത്തിലേക്ക് മറ്റുള്ളവര്‍ ആകൃഷ്ടരാവുന്നതും അവരതംഗീകരിക്കുന്നതും സന്തോഷമുള്ള കാര്യം തന്നെ. അത് പക്ഷേ ബലപ്രയോഗത്തിലൂടെയാവാന്‍ പാടില്ലെന്ന് അല്ലാഹു നേരിട്ട് വ്യക്തമാക്കിയിരിക്കുന്നു. അല്ലാഹുവിന്റെ ഈ തീരുമാനത്തെയും നിര്‍ദേശത്തെയും മാനിക്കുകയെന്നതാണ് ഓരോ മുസ്‌ലിമിന്റെയും ധര്‍മം. ദൈവകല്‍പ്പന ധിക്കരിച്ചുകൊണ്ട് ദൈവപ്രീതി കരസ്ഥമാക്കണമെന്ന് ആരെങ്കിലും മോഹിക്കുമെന്ന് കരുതുന്നത് മൗഢ്യമായിരിക്കും.
No comments:
Post a Comment