പ്രണയിക്കുന്നവരെ കണ്ടിട്ടില്ലേ? പ്രണയിക്കുന്നവര്‍ക്ക് തന്റെ പ്രണയിനിയെ കുറിച്ച് പറയുമ്പോള്‍ നൂറു വാക്കുകളാവും ഉണ്ടാവുക. എത്ര തന്നെ അവരെ പറ്റി പറഞ്ഞാലും തീരില്ല. തന്റെ പ്രണയിനിയെ കുറിച്ച് അറിയാത്ത ഒരു കാര്യവും അവര്‍ക്കുണ്ടാവില്ല
എങ്കില്‍ നാമെല്ലാവരും റസൂലുള്ളാവെ സ്നേഹിക്കുന്നവരാണല്ലോ... നബി തങ്ങളെ പറ്റി നമുക്ക് എത്രത്തോളം അറിയാം? നാം മദ്രസകില്‍ നിന്നും കുറച്ചു പ്രഭാഷങ്ങളില്‍ നിന്നും കേട്ടതല്ലാതെ കൂടുതല്‍ അല്ലാഹുവിന്റെ റസൂലിനെ കുറിച്ച് കൂടുതല്‍ പഠിക്കാന്‍ ശ്രമിച്ചിരുന്നോ?? നമുക്ക് നബി തങ്ങളെ പറ്റി പഠിക്കേണ്ടേ? കൂടുതല്‍ കൂടുതല്‍ അറിഞ്ഞ് കൊണ്ട് അവിടുത്തെ തിരു സുന്നതുകള്‍ പിന്‍പറ്റി കൊണ്ട് .. അവിടത്തെ സന്ദേശങ്ങൾ മറ്റുള്ളവർക്ക് എത്തിച്ച് കൊണ്ട്...ഒരു പാട് ഒരുപാട് സ്വലാതുകള്‍ ചൊല്ലികൊണ്ട് അവിടുത്തെ പ്രിയപ്പെട്ട ആശിഖീങ്ങളില്‍ ഉള്പ്പെടെണ്ടേ??
No comments:
Post a Comment