ഹദ്ദാദ് മഹത്വം DOWNLOAD PDF
ഹദ്ദാദ് PDF DOWNLOAD PDF
ഹദ്ദാദ് PDF DOWNLOAD PDF
നിങ്ങള്‍ ദിവസവും ഹദ്ദാദ് ചൊല്ലാറുണ്ടോ?
അല്‍ ഇമാമുല്‍ മുഹഖ്ഖിഖ് അഹ്മദുബ്‌നു ഹസനുബ്‌നു ശ്ലൈഖ് അബ്ദുല്ലാഹില്‍ ഹദ്ദാദ്(റ) തന്റെ പിതാവിന്റെ ഹദ്ദാദ് റാത്തീബിന് ശര്‍ഹ് എഴുതിയതില്‍ ഇപ്രകാരം വിവരിക്കുന്നു:
''ഹിജ്‌റാബ്ദം 1071-ലായിരുന്നു ഹദ്ദാദ് റാത്തീബിന്റെ ഉത്ഭവം. ശിയാക്കളിലെ സൈദിയ്യാ വിഭാഗം പ്രസ്തുത വര്‍ഷം ഹളറ മൗത്തിലേക്ക് കടന്നുവന്നു. അവരുടെ ആശയാദര്‍ശങ്ങള്‍ സുന്നികളായ സജ്ജനങ്ങളില്‍ കുത്തിവയ്ക്കാനും സുന്നികളുടെ വിശ്വാസം നശിപ്പിക്കാനും അവര്‍ ഒരുമ്പെട്ടു. ഈ സന്ദര്‍ഭത്തില്‍ ഒരുകൂട്ടം മഹാന്‍മാര്‍ ഖുത്വുബ് അബ്ദുല്ലാഹില്‍ ഹദ്ദാദ്(റ)വിനോട് ഇപ്രകാരം അപേക്ഷിച്ചു: ''ശീഇയ്യ വിഭാഗത്തിന്റെ രംഗപ്രവേശവും അവരുടെ ആശയപ്രചാരണവും നാം ഭയക്കേണ്ടിയിരിക്കുന്നു. നമ്മുടെ ഈ പരിസരത്തെ ജനങ്ങളുടെ അഖീദകള്‍ പിഴച്ചുപോകാനിടയുണ്ട്. ആയതിനാല്‍, ഈമാനു കാവല്‍ ലഭിക്കുന്നതിനായി ഹദീസുകളില്‍ വന്ന ദിക്ര്‍ ദുആകള്‍ അങ്ങ് ക്രോഡീകരിച്ചുതന്നാലും, എങ്കില്‍ ജനങ്ങളെ സമ്മേളിപ്പിച്ച് അത് പതിവാക്കിവരാമായിരുന്നു.'' ഇതനുസരിച്ച് ഹദ്ദാദ് റാത്തീബ് കോര്‍വ ചെയ്യപ്പെടുകയുണ്ടായി. 1072ലെ ഒരു വെള്ളിയാഴ്ചരാവ് മുതല്‍ ഹളറമൗത്തിലെ ശൈഖിന്റെ പള്ളിയില്‍ വച്ച് ഹദ്ദാദ് റാത്തീബ് പതിവായി ചൊല്ലപ്പെടാന്‍ തുടങ്ങി. താമസിയാതെ, മക്ക, മദീന, യമന്‍, ശാം, ഇന്ത്യ തുടങ്ങി മുസ്‌ലിം ജനവാസമുള്ളിടത്തൊക്കെ പള്ളികളില്‍ ഹദ്ദാദ് പതിവാക്കാന്‍ തുടങ്ങി. എന്നാല്‍, തലമുറകളായി കൈമാറ്റംചെയ്യപ്പെട്ട ആ ദീനീ ചൈതന്യം ഇന്ന് അസ്തമിക്കുന്നുവോ എന്ന് നാം സംശയിക്കേണ്ടിയിരിക്കുന്നു
No comments:
Post a Comment