DOWNLOAD PDF
മറ്റു പ്രവാചകന്മാര്‍ക്ക് നല്‍കപ്പെട്ടതിലും വളരെയധികം മുഅ്ജിസത്തു നമ്മുടെ നബിക്ക് അല്ലാഹു നല്‍കിയിട്ടുണ്ട്. അവയില്‍ ഏറ്റവും വലിയത് വിശുദ്ധ ഖുര്‍ആന്‍ തന്നെയാണ്. ഖുര്‍ആനില്‍തന്നെ 6000 ത്തോളം മുഅ്ജിസത്തുകളുണ്ടെന്നാണ് ചില മഹാന്മാര്‍ പറയുന്നത്. അതു കൂടാതെത്തന്നെ 3000 അല്‍ഭുത ദൃഷ്ടാന്തങ്ങള്‍ ഉണ്ടെന്നാണ് മറ്റു ചിലരുടെ അഭിപ്രായം. വിശുദ്ധ ഖുര്‍ആന്റെ നിസ്തുല സാഹിത്യ സംപുഷ്ടത മാത്രമല്ല, അതിനെ ഒരു അജയ്യ ഗ്രന്ഥമാക്കിയത്. അതിലെ തത്ത്വേപദേശങ്ങളും സന്മാര്‍ഗ നിര്‍ദ്ദേശങ്ങളെയും വെല്ലുവാനും ആരാലും സാധ്യമല്ല. ‘നിശ്ചയമായും ഈ ഖുര്‍ആന്‍ ഏറ്റവും ചൊവ്വായ ജീവിത പന്താവിലേക്ക് മാര്‍ഗ ദര്‍ശനം ചെയ്യുന്നു’ (17:9).
ഓരോ കാലത്തും നിയുക്തരാകുന്ന പ്രവാചകന്മാര്‍ മുഖേന അവരുടെ സത്യാവസ്ഥയെ സാക്ഷീകരിക്കാനായി ചില അമാനുഷിക ദൃഷ്ടാന്തങ്ങള്‍ അല്ലാഹു വെളിപ്പെടുത്തിക്കൊടുക്കാറുണ്ട്. ഓരോ കാലത്തുമുള്ള ജനത ഏതൊരു വിഷയത്തില്‍ ഏറ്റവും മുന്‍പന്തിയിലെത്തുകയും അതില്‍ അഹങ്കരിക്കുകയും ചെയ്തിരുന്നുവോ അതില്‍ തന്നെ അവരെ പരാചയപ്പെടുത്തുന്നതിലാണെല്ലോ പ്രവാചകന്മാരുടെ സത്യാവസ്ഥ കൂടുതല്‍ പ്രകടമാവുക. അതു അവരുടെ അന്തസ്സിനെ പൂര്‍വ്വാധികം വര്‍ധിപ്പിക്കുകയും ചെയ്യും. അതിനാല്‍, അതതു കാലത്ത് മികച്ചുനിന്ന കലകളെ വെല്ലുന്ന സിദ്ധികളുമായാണ് അല്ലാഹു പ്രവാചകരെ നിയോഗിച്ചത്.
(ഫത്ഹുര്‍റഹ്മാന്‍ ഫീ തഫ്‌സീരില്‍ ഖുര്‍ആന്‍, ആമുഖം)
No comments:
Post a Comment