ലൈലത്തുല്‍ ഖദര്‍ ആയിരം മാസങ്ങളെക്കാള്‍ ഉത്തമമായതാണ് ഖദര്‍ എന്ന പദത്തിന് മഹത്വം എന്നും നിര്‍ണയം എന്നും അര്‍ഥമുണ്ട്. ലൈലത്തുല്‍ ഖദര്‍ എന്നതിന് മഹത്വത്തിന്റെ രാത്രിയെന്നും നിര്‍ണയത്തിന്റെ രാത്രി എന്നും അര്‍ഥം പറയാം റമദാന്‍ മാസത്തിലാണ് ഖുര്‍ആന്‍ അവതരിച്ചിട്ടുള്ളതെന്ന് ഖുര്‍ആന്‍ വ്യക്തമാക്കിയിട്ടുണ്ട്. അനുഗ്രഹിതമായ ഒരു രാത്രിയിലാണ് ഖുര്‍ആന്‍ അവതരിപ്പിച്ചതെന്ന് ഖുര്‍ആനിന്റെ മറ്റൊരു ഭാഗത്തും പറയുന്നുണ്ട്. റമദാന്‍ മാസത്തിലെ അനുഗ്രഹീതമായ ഒരു രാത്രിയാണ് ലൈലത്തുല്‍ ഖദര്‍ എന്ന് ഇതില്‍ നിന്നും മനസ്സിലാക്കാം. ആയിരം മാസങ്ങളെക്കാള്‍ ഉത്തമമായതാണ് ലൈലത്തുല്‍ ഖദര്‍. അന്ന് പുണ്യകര്‍മം ചെയ്താല്‍ ആയിരം മാസങ്ങള്‍ അത് ചെയ്ത പ്രതിഫലം ലഭിക്കും.
റൂഹിന്റെ അതായത് ജിബ്‌രീലിന്റെ (അ) നേതൃത്വത്തിലുള്ള മലക്കുകള്‍ അള്ളാഹുവിന്റെ അനുമതിയോടെ അന്ന് ഭൂമിയിലേക്കിറങ്ങി വരികയും സത്യവിശ്വാസികളുടെ പുണ്യകര്‍മങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുകയും ചെയ്യും. പ്രഭാതോദയം വരെയും പുണ്യവും രക്ഷയും സമാധാനവും നിറഞ്ഞ മഹിത രാത്രിയാണ് ലൈലത്തുല്‍ ഖദര്‍. റമദാന്‍ മാസത്തിലെ ഏത് രാത്രിയാണ് ലൈലത്തുല്‍ ഖദര്‍ എന്ന കാര്യത്തെക്കുറിച്ച് വ്യത്യസ്ത റിപ്പോര്‍ട്ടുകളാണുള്ളത്. റമദാന്‍ മാസത്തിലെ അവസാനത്തെ പത്തിലെ ഒറ്റയായ രാവുകളില്‍ ഒന്നായിരിക്കും ലൈലത്തുല്‍ ഖദര്‍ എന്നാണ് ഭൂരിപക്ഷം പണ്ഡിതന്‍മാരും അഭിപ്രായപ്പെട്ടിട്ടുള്ളത്.
No comments:
Post a Comment