തൗബ ചെയ്യാതിരിക്കാന് നമുക്കെങ്ങനെ സാധിക്കും - ISLAMIC BOOKS

ISLAMIC BOOKS

അസ്സലാമു അലൈകും... ഇസ്ലാമിക പുസ്തകങ്ങളുടെ പുതിയൊരു വായനാലോകത്തേക്ക് സ്വാഗതം... ഇസ്ലാമിക ഇ‐ബുക്കുകളും, ഗ്രന്ഥങ്ങളും, പ്രമുഖ ഇസ്ലാമിക വെബ്സൈറ്റുകളും ബ്ലോഗുകളും പ്രസിദ്ധീകരിക്കുന്ന ആനുകാലിക ലേഖനങ്ങളും മറ്റും .pdf രൂപത്തിൽ നിങ്ങൾക്കിവിടെ വായിക്കാം... പ്രിയ വായനക്കാർക്ക് തങ്ങളുടെ കൈവശമുള്ള ബുക്കുകൾ പ്രസിദ്ധീകരിക്കാനും മറ്റു ബുക്കുകൾ ആവശ്യപ്പെടാനും ഞങ്ങളുടെ സേവനങ്ങളുമായി ബന്ധപ്പെട്ട അഭിപ്രായ നിർദ്ദേശങ്ങളറിയിക്കാനും ഒരുക്കിയിട്ടുള്ള അവസരം ഉപയോഗപ്പെടുത്തി സഹകരിക്കുക... അല്ലാഹു സ്വീകരിക്കട്ടെ... ആമീൻ

Thursday, May 24, 2018

തൗബ ചെയ്യാതിരിക്കാന് നമുക്കെങ്ങനെ സാധിക്കും


തൗബ ചെയ്യാതിരിക്കാന് നമുക്കെങ്ങനെ സാധിക്കും

തൗബ ചെയ്യാതിരിക്കാന് നമുക്കെങ്ങനെ സാധിക്കും : DOWNLOAD PDF
തൗബ ദുആ : DOWNLOAD PDF

'തൗബ'യുടെ ഭാഷാര്‍ത്ഥം 'മടക്കം' എന്നാണ് അല്ലാഹുവിലേക്ക് പശ്ചാതപിച്ച് മടങ്ങുന്നവന്‍ ഒരു വസ്തുവില്‍നിന്ന് മറ്റൊരു വസ്തുവിലേക്ക് മടങ്ങുന്നവനാണ്. ആക്ഷേപിക്കപ്പെട്ട സ്വാഭാവത്തില്‍ നിന്ന് സ്തുതിക്കപ്പെട്ട സ്വഭാവത്തിലേക്ക് മടങ്ങുന്നവനാണ്. അല്ലാഹു നിരോധിച്ച കാര്യങ്ങളില്‍നിന്ന് അവന്റെ കല്‍പനകളിലേക്ക് മടങ്ങുന്നവനാണ്. അല്ലാഹു വെറുക്കുന്ന കാര്യങ്ങളില്‍ നിന്ന് അവനിഷ്ടപ്പെടുന്ന കാര്യങ്ങളിലേക്ക് മടങ്ങുന്നവനാണ്. വേര്‍പ്പാടിന് ശേഷം അല്ലാഹുവിലേക്കുള്ള മടക്കമാണ് തൗബ. 
അല്ലാഹുവിന്റെ ശിക്ഷ  ഭയന്നതിനാല്‍ അവന്റെ കല്‍പനക്ക് എതിര്‍ പ്രവര്‍ത്തിക്കുന്നതില്‍ നിന്ന് മടങ്ങിയവന്് 'താഇബ'് എന്നും ലജ്ജ കാരണം തെറ്റുകളില്‍ നിന്ന് മടങ്ങിയവന് 'മുനീബ്' എന്നും അല്ലാഹുവിന്റെ പ്രതാപത്തെ മഹത്വപ്പെടുത്തി മടങ്ങിയവന് 'അവ്വാബ്' എന്നും പറയുന്നു.
ശറഇല്‍ 'തൗബ' എന്നാല്‍ 'അല്ലാഹുവില്‍നിന്നുള്ള അകല്‍ച്ചയില്‍നിന്ന് അവന്റെ അടുപ്പത്തിലേക്ക് മടങ്ങുക' എന്നത്രെ. ഈ അര്‍ത്ഥം 'ഈജീ' പറഞ്ഞതാണ്. ഖുര്‍തുബി പറയുന്നു: 'നിന്നില്‍നിന്ന് സംഭവിച്ചതു പോലെയുള്ള കുറ്റങ്ങള്‍ ഒഴിഞ്ഞ് ദൂരത്താക്കുക' എന്നതാണ് തൗബയുടെ അര്‍ത്ഥമെന്ന് മുഹഖിഖീങ്ങളില്‍ ചിലര്‍ പറഞ്ഞിട്ടുണ്ട്.' (islamonweb.net)

No comments:

Post a Comment