നോമ്പുകാരനായിരിക്കെ ഭാര്യയുമായി ബന്ധപ്പെട്ടാല്‍ പ്രായശ്ചിത്തമായി തുടര്ച്ചയായി 60 ദിവസം നോമ്പ് അനുഷ്ടിക്കണമല്ലോ. ഈ നിയമം സ്ത്രീക്കും ബാധകമാണോ? ആണെങ്കില്‍ അവര്‍ക്കെങ്ങനെ തുടര്‍ച്ചയായി എടുക്കാന്‍ കഴിയും? നോമ്പ് ഇല്ലാത്തവന്‍ ഭാര്യയുമായി ബന്ധപ്പെട്ടാലും ഈ നിയമം ബാധകമാണോ?
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
ലൈംഗിക ബന്ധത്തിലൂടെ റമദാനിലെ നോമ്പു മുറിക്കുന്നത് വലിയ പാപമാണ്. ഉടനെ തൌബ ചെയ്യണം. ഖദാഅ് വീട്ടുകയും വേണം. പുരുഷന്മാര്‍ക്ക് കഫ്ഫാറത്തുമുണ്ട്. പക്ഷേ, ലൈംഗിക ബന്ധത്തിലൂടെ ഒരു സ്തീ റമദാന്‍ മാസത്തിലെ നോമ്പു മുറിച്ചാല്‍ ശാഫിഈ മദ്ഹബിലെ പ്രബലാഭിപ്രായ പ്രകാരം അവള്‍ക്ക് കഫ്ഫാറത്തില്ല. അതിനാല്‍ സ്ത്രീക്ക് 60 ദിവസത്തെ തുടര്‍ച്ചയായ നോമ്പനുഷ്ടിക്കേണ്ട കാര്യവുമില്ല. അവള്‍ക്കു കഫ്ഫാറത് നിര്‍ബന്ധമാണെന്ന അഭിപ്രായ പ്രകാരം ആര്‍ത്തവം മൂലം തുടര്‍ച്ചക്കും ഭംഗം വരുന്നതു് പൊറുക്കപ്പെടും.
അകാരണമായി നോമ്പു ഉപേക്ഷിച്ചവന്‍ റമദാനില്‍ പകല്‍ സമയത്ത് ഭാര്യയുമായി ബന്ധപ്പെടുന്നതും മറ്റു നോമ്പു മുറിയുന്ന കാര്യങ്ങള്‍ ചെയ്യുന്നതും കുറ്റകരം തന്നെയാണ്. അതു പോലെ അംഗീകൃത കാരണത്തോടെ നോമ്പു ഉപേക്ഷിക്കുന്നവന്‍ നോമ്പു നോല്‍ക്കുന്ന ഭാര്യയുമായി പകല്‍ സമയത്ത് ബന്ധപ്പെടല്‍ ഹറാമാണ്. പക്ഷേ, നോമ്പു മുറിച്ചതിനു ശേഷമുണ്ടായ ലൈംഗി ബന്ധത്തിനു കഫ്ഫാറത് നിര്‍ബന്ധമില്ല.
ആരാധനാകര്‍മ്മങ്ങള്‍ യഥാവിധി നിര്‍വ്വഹിക്കാന്‍ നാഥന്‍ തുണക്കട്ടെ.(islamonweb.net)
No comments:
Post a Comment