
DOWNLOAD PDF
ഇസ്ലാം എന്ന പ്രയോഗത്തിന് അതിന്റെ മൂലകപദാര്‍ഥത്തെ പരിഗണിച്ച് നാനാര്‍ഥങ്ങളു്. ആരോഗ്യം, പിന്‍വാങ്ങല്‍, സമര്‍പ്പണം, കറകളഞ്ഞത്, അനാവശ്യവും നീചവും ഒഴിവാക്കിയത്, സന്ധിയാവല്‍, രക്ഷ തുടങ്ങിയ അര്‍ഥങ്ങള്‍ ഉള്‍ക്കൊള്ളുന്ന മൂലകപദാര്‍ഥത്തില്‍ നിന്നാണ് ഇസ്‌ലാം രൂപപ്പെട്ടത്. ഉപരിസൂചിത അര്‍ഥങ്ങളുടെയെല്ലാം വിശാലമായ മേഖലകളിലൂടെ ഇസ്‌ലാം വ്യാപിച്ചതായി കാണാം.
മനുഷ്യോത്പത്തി മുതല്‍ ഇന്നോളം ഓരോ കാലഘട്ടത്തിനും അനുയോജ്യവും പ്രായോഗികവുമായ നിയമ-തത്വ സംഹിതകള്‍ സൃഷ്ടിനാഥന്‍ അതാത് കാലത്തെ ജനങ്ങള്‍ക്ക് നല്‍കിയിട്ടു്. മനുഷ്യ പിതാവും പ്രഥമ നബിയുമായ ആദം നബി (അ) മുതല്‍ അന്ത്യപ്രവാചകന്‍ മുഹമ്മദ് നബി (സ്വ) വരെയുള്ള രു ലക്ഷത്തിലധികം വരുന്ന പ്രവാചക ശ്ര്യംഖലയിലൂടെയാണ് അല്ലാഹു ഇത് സൃഷ്ടികളിലെത്തിച്ചത്. നാല് ഗ്രന്ഥങ്ങളും നൂറ് ഏടുകളും അതിനു വേി ഇറക്കിയിട്ടു്. ഇവകളിലുള്ളതിന്റെ വിശദീകരണവും സന്ദര്‍ഭോചിതമായ മറ്റു വിവരങ്ങളും റബ്ബിന്റെ നിര്‍ദ്ദേശ പ്രകാരം നബിമാര്‍ സമൂഹങ്ങള്‍ക്ക് പഠിപ്പിച്ചിട്ടുണ്ട്.
അന്ത്യപ്രവാചകന്‍ ഇപ്രകാരം നല്‍കിയ വിവരങ്ങളും അംഗീകാരങ്ങളുമെല്ലാം ഹദീസ് എന്ന പേരിലറിയപ്പെടുന്നു. പൂര്‍വ്വ നബിമാര്‍ക്ക് നല്‍കപ്പെട്ട ഗ്രന്ഥങ്ങളും ഏടുകളും സാന്ദര്‍ഭികവും അവസരോചിതവുമാകയാല്‍ അതിന്റെ ഉപയോഗകാലം കൂടുതല്‍ നിലനില്‍ക്കുന്നില്ല. അന്ത്യപ്രവാചകന്‍ മുഹമ്മദ് നബി (സ്വ) സര്‍വ്വകാലികവും സമ്പൂര്‍ണ്ണവും സമഗ്രവുമായ ആശയം – അഥവാ ഇസ്‌ലാം – ദൈവീക നിര്‍ദ്ദേശ പ്രകാരം വിശുദ്ധ ഖുര്‍ആനിലൂടെയും തിരുസുന്നത്തുകളിലൂടെയും ജനങ്ങളിലെത്തിച്ചു. അതോടെ താല്‍ക്കാലികവും ക്ഷണിക വുമായിരുന്ന പൂര്‍വ്വ നിയമങ്ങള്‍ക്ക് പ്രസക്തിയില്ലാതായി. പൂര്‍വ്വ നിയമ തത്വസംഹിതകള്‍ ദൈവീക മതത്തിന്റെ ഭാഗവും ആദരണീയവുമാണെന്നതില്‍ തര്‍ക്കമില്ല. അവകള്‍ സമ്പൂര്‍ണമല്ലാത്ത കാരണത്താല്‍ ഇസ്‌ലാം എന്ന പ്രയോഗത്തില്‍ പണ്ഢിതന്മാര്‍ അവകളെ ഉള്‍ക്കൊള്ളിച്ചിട്ടില്ല. ചുരുക്കത്തില്‍ മുഹമ്മദ് നബി (സ്വ) യിലൂടെ വന്ന സമ്പൂര്‍ണ്ണ ആശയാദര്‍ശങ്ങള്‍ക്കേ ഇസ്‌ലാം എന്നു പറയാനാവൂ എന്നും ഇലാഹീ മതം മനുഷ്യോ ത്പത്തിയോളം പഴക്കമുള്ളതാണെന്നും ബോധ്യപ്പെട്ടു.
No comments:
Post a Comment