നിസ്കാരം എന്ത് എന്തിന് - ISLAMIC BOOKS

ISLAMIC BOOKS

അസ്സലാമു അലൈകും... ഇസ്ലാമിക പുസ്തകങ്ങളുടെ പുതിയൊരു വായനാലോകത്തേക്ക് സ്വാഗതം... ഇസ്ലാമിക ഇ‐ബുക്കുകളും, ഗ്രന്ഥങ്ങളും, പ്രമുഖ ഇസ്ലാമിക വെബ്സൈറ്റുകളും ബ്ലോഗുകളും പ്രസിദ്ധീകരിക്കുന്ന ആനുകാലിക ലേഖനങ്ങളും മറ്റും .pdf രൂപത്തിൽ നിങ്ങൾക്കിവിടെ വായിക്കാം... പ്രിയ വായനക്കാർക്ക് തങ്ങളുടെ കൈവശമുള്ള ബുക്കുകൾ പ്രസിദ്ധീകരിക്കാനും മറ്റു ബുക്കുകൾ ആവശ്യപ്പെടാനും ഞങ്ങളുടെ സേവനങ്ങളുമായി ബന്ധപ്പെട്ട അഭിപ്രായ നിർദ്ദേശങ്ങളറിയിക്കാനും ഒരുക്കിയിട്ടുള്ള അവസരം ഉപയോഗപ്പെടുത്തി സഹകരിക്കുക... അല്ലാഹു സ്വീകരിക്കട്ടെ... ആമീൻ

Friday, July 28, 2017

നിസ്കാരം എന്ത് എന്തിന്

കോളേജ് വിദ്യാര്‍ത്ഥിനികളുടെ നിസ്‌കാരം ഫിഖ്ഹ് കർമശാസ്ത്രം
DOWNLOAD PDF 
കോളേജ് വിദ്യാര്‍ത്ഥിനികളുടെ നിസ്‌കാരം?
എന്നെപ്പോലെ കോളേജിലും സ്‌കൂളിലും പഠിക്കുന്ന പല വിദ്യാര്‍ത്ഥികള്‍ക്കും ളുഹ്‌റ്, അസ്വ്‌റ് നിസ്‌കാരങ്ങള്‍ യഥാസമയം നിര്‍വ്വഹിക്കാന്‍ കഴിയാതെ ഖളാആയിപ്പോകുന്നു. ഈ കുറ്റത്തില്‍ നിന്നുമൊഴിവാകാന്‍ പിന്തിച്ചുവീട്ടിലെത്തിയ ശേഷം രണ്ടും ഒരുമിച്ചു നിസ്‌കരിക്കാവുന്ന വല്ല ഇളവും (അനുവാദം) ഉണ്ടെങ്കില്‍ അതും ജംആയി (ഒരുമിച്ചു) പിന്തിച്ചു നിസ്‌കരിക്കേണ്ടതിന്റെ നിയ്യത്തും രൂപവും വിശദീകരിച്ചാലും. (ഒരു സഹോദരി)

= യാത്രക്കാര്‍ക്ക് ജംആക്കാന്‍ വേണ്ടി നിസ്‌കാരസമയം വിട്ട് പിന്തിക്കാന്‍ നിയമമുണ്ട്. യാത്രക്കാരല്ലാത്തവര്‍ ഓരോ നിസ്‌കാരവും അതിന്റെ, യഥാസമയത്തു തന്നെ നിര്‍വ്വഹിക്കേണ്ടതാണ്. 
അതിരു വിടാത്ത ഉറക്കം, മറവി ഇവമാത്രമേ നിസ്‌ക്കാരം ഖളാഅ് ആക്കാന്‍ പറ്റുന്നകാരണമായി ഇസ്‌ലാം കാണുന്നുള്ളൂ. കോളേജിലും, സ്‌കൂളിലും പഠിക്കുന്നവര്‍ യഥാസമയം നിസ്‌കരിക്കാന്‍ വേണ്ട സൗകര്യം ഉണ്ടാക്കുകയാണ് വേണ്ടത്. സ്ത്രീകള്‍ക്ക് അടുത്ത വീടുകളില്‍ സൗകര്യമേര്‍പ്പെടുത്താവുന്നതാണ്. 
അല്ലെങ്കില്‍ സ്ഥാപന ഭാരവാഹികളോ രക്ഷാകര്‍ത്താക്കളോ മുന്നിട്ടിറങ്ങി കാമ്പസിനടുത്തുതന്നെ സ്ത്രീകള്‍ക്കുമാത്രമായി നിസ്‌കാര ഹാളോ പള്ളിയോ സ്ഥാപിക്കാവുന്നതാണ്. കാമ്പസിനുമാത്രമായി പള്ളിയുണ്ടെങ്കില്‍ ആണുങ്ങള്‍ക്കും പെണ്ണുങ്ങള്‍ക്കും പ്രത്യേകം സമയം നിശ്ചയിക്കുകയും ആവാം. 
വേണമെന്നുണ്ടെങ്കില്‍ ഇതെല്ലാം നടക്കുന്നകാര്യങ്ങളാണ്. ഏതായാലും നിസ്‌കാരം ഖളാആക്കാന്‍ പാടില്ല. ജംആക്കാന്‍ വകുപ്പുമില്ല. നിസ്‌കാരം സമയത്തെതൊട്ട് പിന്തിക്കുന്നത് വന്‍കുറ്റമാണ്. 
ഇനി വല്ല സാഹചര്യത്തിലും ഖളാആയാല്‍ വേഗത്തില്‍ ഖളാഅ് വീട്ടേണ്ടതാണ്. അദാഇന്റെയത്ര പ്രതിഫലം ഖളാഅ് വീട്ടുന്ന നിസ്‌കാരത്തിന് ഉണ്ടാവുന്നതല്ല. പുറമെ തെറ്റിച്ചതിന് ശിക്ഷയുണ്ടാവുകയും ചെയ്യും. (islamonweb.net )

No comments:

Post a Comment