ദുൽഹിജ്ജ - ISLAMIC BOOKS

ISLAMIC BOOKS

അസ്സലാമു അലൈകും... ഇസ്ലാമിക പുസ്തകങ്ങളുടെ പുതിയൊരു വായനാലോകത്തേക്ക് സ്വാഗതം... ഇസ്ലാമിക ഇ‐ബുക്കുകളും, ഗ്രന്ഥങ്ങളും, പ്രമുഖ ഇസ്ലാമിക വെബ്സൈറ്റുകളും ബ്ലോഗുകളും പ്രസിദ്ധീകരിക്കുന്ന ആനുകാലിക ലേഖനങ്ങളും മറ്റും .pdf രൂപത്തിൽ നിങ്ങൾക്കിവിടെ വായിക്കാം... പ്രിയ വായനക്കാർക്ക് തങ്ങളുടെ കൈവശമുള്ള ബുക്കുകൾ പ്രസിദ്ധീകരിക്കാനും മറ്റു ബുക്കുകൾ ആവശ്യപ്പെടാനും ഞങ്ങളുടെ സേവനങ്ങളുമായി ബന്ധപ്പെട്ട അഭിപ്രായ നിർദ്ദേശങ്ങളറിയിക്കാനും ഒരുക്കിയിട്ടുള്ള അവസരം ഉപയോഗപ്പെടുത്തി സഹകരിക്കുക... അല്ലാഹു സ്വീകരിക്കട്ടെ... ആമീൻ

Monday, July 20, 2020

ദുൽഹിജ്ജ



നബി ചരിത്രങ്ങളുടെ ചരിത്രം

ദുൽഹജ്ജ് ആദ്യ പത്തിൽ എന്തെല്ലാമാണ് ശ്രേഷ്ടമായ അമലുകൾ ചെയ്യേണ്ടത്. ആ ദിവസത്തിൻറെ മഹത്വങ്ങൾ എന്തെല്ലാം?

അല്ലാഹുവിന്റെ തിരുനാമത്തിൽ, അവനാണ് സർവ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേൽ അല്ലാഹുവിന്റെ അനുഗ്രഹങ്ങൾ വർഷിച്ചുകൊണ്ടിരിക്കട്ടെ.

ദുൽഹജ്ജ് മാസത്തിലെ ആദ്യപത്ത് ദിവസങ്ങൾ ഏറെ പുണ്യമുള്ളതാണ്. മുസ്ലിംകളുടെ ആഗോള സമ്മേളനമായ ഹജ്ജിൻറെ പല കർമ്മങ്ങളും വിശിഷ്യാ അറഫയും ഉൾകൊള്ളുന്നത് ആ ദിനങ്ങളിലാണല്ലോ. സൂറുതുൽഫജ്റിലെ പരാമർശിക്കപ്പെടുന്ന പത്ത് രാത്രികൾ എന്നതാണ് ദുൽഹജ്ജ് മാസത്തിലെ ആദ്യരാത്രികളാണ് ബഹുഭൂരിഭാഗം വ്യാഖ്യാതാക്കളും അഭിപ്രായപ്പെട്ടിട്ടുണ്ട്. അറഫ ദിവസത്തിലെ നോമ്പ് ഏറെ പ്രധാനമാണെന്ന് പറയേണ്ടതില്ലല്ലോ. ദുൽഹിജ്ജ എട്ടിലെ നോമ്പും പ്രത്യേകം സുന്നതുള്ളതായി പറയുന്നുണ്ട്. ആദ്യ ഏഴ് ദിവസങ്ങളിലും നോമ്പ് നോൽക്കൽ ഉത്തമമാണെന്ന് പല പണ്ഡിതരും അഭിപ്രായപ്പെട്ടിട്ടുണ്ട്. ആ ദിവസങ്ങളിൽ പരമാവധി നല്ല കാര്യങ്ങൾ ചെയ്യാനും നിർവ്വഹിക്കാനുമായിരിക്കണം ഒരു വിശ്വാസി ശ്രമിക്കേണ്ടത്. (
അബ്ദുല്‍ മജീദ്‌ ഹുദവി പുതുപ്പറമ്പ് : islamonweb.net)




No comments:

Post a Comment