കൊറോണ: വൈറസ് വിശ്വാസി ശ്രദ്ധിക്കേണ്ട പത്തു കാര്യങ്ങൾ - ISLAMIC BOOKS

ISLAMIC BOOKS

അസ്സലാമു അലൈകും... ഇസ്ലാമിക പുസ്തകങ്ങളുടെ പുതിയൊരു വായനാലോകത്തേക്ക് സ്വാഗതം... ഇസ്ലാമിക ഇ‐ബുക്കുകളും, ഗ്രന്ഥങ്ങളും, പ്രമുഖ ഇസ്ലാമിക വെബ്സൈറ്റുകളും ബ്ലോഗുകളും പ്രസിദ്ധീകരിക്കുന്ന ആനുകാലിക ലേഖനങ്ങളും മറ്റും .pdf രൂപത്തിൽ നിങ്ങൾക്കിവിടെ വായിക്കാം... പ്രിയ വായനക്കാർക്ക് തങ്ങളുടെ കൈവശമുള്ള ബുക്കുകൾ പ്രസിദ്ധീകരിക്കാനും മറ്റു ബുക്കുകൾ ആവശ്യപ്പെടാനും ഞങ്ങളുടെ സേവനങ്ങളുമായി ബന്ധപ്പെട്ട അഭിപ്രായ നിർദ്ദേശങ്ങളറിയിക്കാനും ഒരുക്കിയിട്ടുള്ള അവസരം ഉപയോഗപ്പെടുത്തി സഹകരിക്കുക... അല്ലാഹു സ്വീകരിക്കട്ടെ... ആമീൻ

Wednesday, July 15, 2020

കൊറോണ: വൈറസ് വിശ്വാസി ശ്രദ്ധിക്കേണ്ട പത്തു കാര്യങ്ങൾ


നബി ചരിത്രങ്ങളുടെ ചരിത്രം

 മുഹമ്മദ് (സ) പറഞ്ഞതായി ഇമാം അഹ്മദ് (റ) തന്റെ സ്വഹീഹിൽ ഉദ്ധരിച്ച ഒരു ഹദീസിൽ ഇങ്ങനെ കാണാം; ‘പകർച്ചവ്യാധി ഉണ്ടാവുകയും ക്ഷമിച്ചും കൂലി പ്രതീക്ഷിച്ചും അല്ലാഹു കണക്കാക്കിയതല്ലാതെ ഒന്നും സംഭവിക്കുകയില്ല എന്ന് മനസ്സിലാക്കുകയും ചെയ്തു ഒരുവൻ വീട്ടിലിരുന്നാൽ അവന് ശഹീദിന്റെ കൂലി ഉണ്ടായിട്ടെല്ലാതെ ഇല്ല’. ഈ ഒറ്റയ്ക്കിരിക്കൽ കൊണ്ട് നമ്മുടെ ജീവിതത്തിൽ മാറ്റം ഉണ്ടാകുമെന്ന കാര്യം ഉറപ്പാണ്. കാരണം ഒറ്റയ്ക്കിരിക്കുന്നവർക്കൊക്കെ മാറ്റങ്ങളുണ്ടായിട്ടുണ്ട്. ഗസ്സാലി(റ) ഒറ്റയ്ക്കിരിക്കലിന് ശേഷമാണ് ഇഹ്‌യാ ഉലൂമുദ്ദീൻ എന്ന കിതാബിന് രൂപം നൽകിയത്. സൗകര്യപ്രദമായ ഒരു വീടും സ്വാലിഹത്തായ ഒരു ഇണയും ഉണ്ടെങ്കിൽ എല്ലാമായി എന്ന് നബി (സ) പഠിപ്പിച്ചിട്ടുണ്ട്. അതുപോലെ നിസ്‌കാരം വീട്ടിൽവച്ച് ചെയ്യേണ്ട അവസ്ഥയുണ്ടാകുമ്പോൾ അതു തന്നെയാണ് ഏറ്റവും പുണ്യമായത്. അനുകൂലവും പ്രതികൂലവുമായ സാഹചര്യത്തിൽ മുസ്‌ലിമും ആബിദും മുത്തഖിയും ഒക്കെയായി ജീവിക്കാൻ കഴിയുമെന്നത് ഈ ശരീഅത്തിന്റെ പ്രത്യേകതയാണ്

 (ഡോ. ടി.എ സാലിം ഫൈസി...suprabhaatham.com)

No comments:

Post a Comment