ദാമ്പത്യം - പരസ്പര ബാധ്യതകൾ - ISLAMIC BOOKS

ISLAMIC BOOKS

അസ്സലാമു അലൈകും... ഇസ്ലാമിക പുസ്തകങ്ങളുടെ പുതിയൊരു വായനാലോകത്തേക്ക് സ്വാഗതം... ഇസ്ലാമിക ഇ‐ബുക്കുകളും, ഗ്രന്ഥങ്ങളും, പ്രമുഖ ഇസ്ലാമിക വെബ്സൈറ്റുകളും ബ്ലോഗുകളും പ്രസിദ്ധീകരിക്കുന്ന ആനുകാലിക ലേഖനങ്ങളും മറ്റും .pdf രൂപത്തിൽ നിങ്ങൾക്കിവിടെ വായിക്കാം... പ്രിയ വായനക്കാർക്ക് തങ്ങളുടെ കൈവശമുള്ള ബുക്കുകൾ പ്രസിദ്ധീകരിക്കാനും മറ്റു ബുക്കുകൾ ആവശ്യപ്പെടാനും ഞങ്ങളുടെ സേവനങ്ങളുമായി ബന്ധപ്പെട്ട അഭിപ്രായ നിർദ്ദേശങ്ങളറിയിക്കാനും ഒരുക്കിയിട്ടുള്ള അവസരം ഉപയോഗപ്പെടുത്തി സഹകരിക്കുക... അല്ലാഹു സ്വീകരിക്കട്ടെ... ആമീൻ

Friday, March 20, 2020

ദാമ്പത്യം - പരസ്പര ബാധ്യതകൾ

നബി ചരിത്രങ്ങളുടെ ചരിത്രം
ദര്‍ശനവും സ്പര്‍ശനവും നിഷിദ്ധമായ സ്ത്രീ-പുരുഷന്മാര്‍, വിവാഹമെന്ന പവിത്രമായ കരാറിലേര്‍പ്പെടുന്നതിലൂടെ വിശുദ്ധി നിറഞ്ഞ കുടുംബ ജീവിതത്തിന് ശിലയിടുകയാണ്. അതോടെ അവര്‍ ഇണയും തുണയുമായി. പരസ്പരപൂരകങ്ങളായ ഇണകള്‍ക്കിടയിലുള്ള കടപ്പാടുകളെക്കുറിച്ച് ബോധവാന്മാരാവല്‍ അനിവാര്യമാണ്.

കൂടുക, ഒരുമിക്കുക എന്നൊക്കെയാണ് നികാഹ് എന്ന പദത്തിന്റെ ഭാഷാര്‍ത്ഥം. അറിയപ്പെട്ട പദങ്ങള്‍മുഖേന നടത്തുന്നതും ലൈംഗിക ബന്ധം അനുവദനീയമാക്കുന്നതുമായ ഇടപാടിനാണ് ഇസ്‌ലാമിക ദൃഷ്ടിയില്‍ നികാഹ് എന്നു പറയുന്നത്. വധുവിന്റെ മഹ്ര്‍, അവള്‍ തന്റെ ശരീരം ഭര്‍ത്താവിന് കീഴ്‌പെടുത്തിക്കൊടുക്കുന്ന ഘട്ടത്തിലെ വസ്ത്രം, ആ ദിവസത്തിലെ ചെലവ് എന്നിവ കൊടുക്കാന്‍ കഴിവുള്ളവനും ലൈംഗിക ബന്ധത്തിനു താല്‍പര്യമുള്ളവനുമെങ്കില്‍ വിവാഹം കഴിക്കല്‍ സുന്നത്താണ് (തുഹ്ഫ: 7/183).

സന്താന പരമ്പര നിലനിര്‍ത്തുക, ജീവിത ശുദ്ധിയുണ്ടാക്കുക എന്നിവക്ക് വിവാഹം ആവശ്യമാണെന്നതാണ് അത് സുന്നത്താവാനുള്ള കാരണം. പ്രവാചകന്‍ പറഞ്ഞു: ഒരാള്‍ ഒരു സ്ത്രീയെ വിവാഹം ചെയ്താല്‍  മതത്തിന്റെ പകുതി അവന്‍ പൂര്‍ത്തിയാക്കി. ബാക്കിയുള്ള പകുതിയില്‍ അവന്‍ അല്ലാഹുവിനെ സൂക്ഷിച്ചുകൊള്ളട്ടെ (ഹാകിം). മതനിയമങ്ങളെ പകുതി ഭാഗം അനുസരിച്ചു ജീവിക്കാന്‍ വിവാഹം നിമിത്തമാകുമെന്നാണ് ഇത് അര്‍ത്ഥമാക്കുന്നത്.( എം.എ. ജലീല്‍ സഖാഫി പുല്ലാര‍‍ islamonweb.net)

No comments:

Post a Comment