നഹ്‌വ്, സ്വര്‍ഫ് : കിതാബുകൾ - ISLAMIC BOOKS

ISLAMIC BOOKS

അസ്സലാമു അലൈകും... ഇസ്ലാമിക പുസ്തകങ്ങളുടെ പുതിയൊരു വായനാലോകത്തേക്ക് സ്വാഗതം... ഇസ്ലാമിക ഇ‐ബുക്കുകളും, ഗ്രന്ഥങ്ങളും, പ്രമുഖ ഇസ്ലാമിക വെബ്സൈറ്റുകളും ബ്ലോഗുകളും പ്രസിദ്ധീകരിക്കുന്ന ആനുകാലിക ലേഖനങ്ങളും മറ്റും .pdf രൂപത്തിൽ നിങ്ങൾക്കിവിടെ വായിക്കാം... പ്രിയ വായനക്കാർക്ക് തങ്ങളുടെ കൈവശമുള്ള ബുക്കുകൾ പ്രസിദ്ധീകരിക്കാനും മറ്റു ബുക്കുകൾ ആവശ്യപ്പെടാനും ഞങ്ങളുടെ സേവനങ്ങളുമായി ബന്ധപ്പെട്ട അഭിപ്രായ നിർദ്ദേശങ്ങളറിയിക്കാനും ഒരുക്കിയിട്ടുള്ള അവസരം ഉപയോഗപ്പെടുത്തി സഹകരിക്കുക... അല്ലാഹു സ്വീകരിക്കട്ടെ... ആമീൻ

Tuesday, February 25, 2020

നഹ്‌വ്, സ്വര്‍ഫ് : കിതാബുകൾ


നബി ചരിത്രങ്ങളുടെ ചരിത്രം
 
പദോൽപത്തിശാസ്ത്രം (സ്വർഫ്), വ്യാകരണശാസ്ത്രം (നഹ്‌വ്)

ഒരു മുസ്‌ലിമിന് അനിവാര്യമായ അടിസ്ഥാനപരമായ കാര്യങ്ങളാണ് ഫിഖ്ഹ് ഹദീസ് തഫ്‌സീര്‍ എന്നിവകളിലെ അറിവുകള്‍. എന്നാല്‍ ഇവകളെ മനസ്സിലാക്കാന്‍  വേണ്ടിയാണ് പാഠവിഷയങ്ങളില്‍ അടിസ്ഥാന അറിവുകളില്‍പെടാത്ത മറ്റു ചില ഫന്നുകള്‍ ഉള്‍പെടുത്തിയിരിക്കുന്നത്. നഹ്‌വ് ബലാഅ മന്‍ത്വിഖ് പോലോത്ത വിഷയങ്ങള്‍. ഇവകളില്‍ അറിവില്ലെങ്കില്‍ അസ്വ്‌ലിയ്യായ അറിവുകളെ അറിയല്‍ സാധ്യമല്ല. ഒരു കലാമില്‍ നഹ്‌വീയ്യായ തെറ്റ് സംഭവിച്ചാല്‍ ചിലപ്പോള്‍ അത് വലിയ അര്‍ത്ഥവ്യതിചലനങ്ങള്‍ക്ക് കാരണമാകും.

അടിസ്ഥാന പ്രമാണങ്ങളായ ഖുര്‍ആനും ഹദീസും അറബി ഭാഷയിലായതിനാല്‍ ഗവേഷണം ചെയ്യുന്നവര്‍ക്ക് ഈ ഭാഷയില്‍ വ്യുല്‍പത്തി അനിവാര്യമാണ്. നഹ്‍വ്, സ്വര്‍ഫ്, ബലാഗ തുടങ്ങിയ വിഷയങ്ങള്‍ നന്നായി മനസ്സിലാക്കി പ്രയോഗിക്കാനറിയുന്നവര്‍ക്കേ ഈ യോഗ്യത നേടാനാവൂ.

ഇസ്‌ലാമിലെ എല്ലാ ജ്ഞാന - അനുബന്ധ ശാഖകളിലും രചനയുടെ മിക്ക പ്രധാന രീതികളും കണ്ടെത്താനാകും. തഫ്‌സീര്‍, ഹദീസ്, ഫിഖ്ഹ്, അഖീദ, നഹ്‌വ്, മന്‍ത്വിഖ്, ഫലക്, ബലാഗ തുടങ്ങിയ ശാഖകളിലൊക്കെ ഈ രീതിയില്‍ ഗ്രന്ഥങ്ങള്‍ വന്നിട്ടുണ്ട്.

വ്യാകരണ ശാസ്ത്രത്തില്‍ (നഹ്‌വ്) അബൂ അബ്ദുല്ല മുഹമ്മദ് ജമാലുദ്ദീന്‍ ബ്‌നു മാലിക്(റ) ഹി. 600 - 672 വിന്റെ അല്‍ഫിയക്ക് (യഥാര്‍ത്ഥ പേര് അല്‍ ഖുലാസ്വ) സൈനുദ്ദീന്‍ മഖ്ദൂം ഒന്നാമന്‍(റ) മകന്‍ അബ്ദുല്‍ അസീസ് മഅ്ബരി(റ)യും ചേര്‍ന്ന് ശര്‍ഹ് (ശര്‍ഹുല്‍ ഖുല്വാസത്തില്‍ അല്‍ഫിയ്യ) എഴുതി. ബഹാഉദ്ദീന്‍ ബ്‌നു അഖീലും (ഹി. 698 - 769) ശര്‍ഹ് (ശര്‍ഹു ഇബ്‌നു അഖീല്‍) രചിച്ചിട്ടുണ്ട്. മുഹമ്മദ് മുഹ്‌യിദ്ദീന്‍ അബ്ദുല്‍ മജീദ് അതിനു തഅ്‌ലീഖാത്തും എഴുതി. മന്‍ത്വിഖില്‍ നജ്മുദ്ദീന്‍ ഖസ്‌വീനിയുടെ രിസാലത്തു ശംസിയ്യക്ക് ഖുത്വുബ്ദ്ദീന്‍ മഹ്മൂദ് റാസി 'തഹ്‌രീറുല്‍ ഖവാഇദില്‍ മന്‍ത്വിഖിയ്യ' (ഖുതുബി) എന്ന ശര്‍ഹ് ചെയ്തു. മുഹമ്മദ് ഇര്‍തളാ അലി ഖാനിന്റെ തസ്വരിഹുല്‍ മന്‍ത്വിഖിന് കോടഞ്ചേരി മമ്മുട്ടി മൗലവി (തിരൂരങ്ങാടി) ഹാശിയ എഴുതിയിട്ടുണ്ട്
 
 
 

No comments:

Post a Comment