DOWNLOAD PDF
ഇന്ത്യക്കാരായ നമുക്ക് നമ്മുടെ ആത്മീയ നേതാവായ സുല്‍ത്താനുല്‍ ഹിന്ദിനെ ക്കുറിച്ച് കൂടുതലൊന്നും അറിയില്ലെങ്കില്‍ അത് നമ്മുടെ വലിയൊരു പോരായ്മ തന്നെയാണ്. നേതാവിനെക്കുറിച്ചു അറിയാത്ത അനുയായികളായി നാം മാറരുത്
പച്ച പുതച്ച മുന്തിരിത്തോട്ടങ്ങൾ, പഴുത്ത് പാകമായ മുന്തിരിക്കുലകൾ, ഹരിതാഭമായ ആ തോട്ടത്തിന്റെ ചെരുവിൽ അൽപ്പം മാറി അനന്തതയിലേക്ക് കണ്ണുംനട്ട് ഇരിക്കുകയാണ് സുമുഖനായ ഒരു യുവാവ്. അൽപം കഴിഞ്ഞപ്പോൾ പടർന്ന് പന്തലിച്ച വള്ളികൾക്കിടയിലൂടെ ഒരാൾ കടന്നുവന്നു. പ്രമുഖ പണ്ഡിതനും സ്വൂഫിവര്യനുമായ ശൈഖ് ഇബ്‌റാഹിം എന്ന മഹാനായിരുന്നു അത്. ആഗതൻ സാത്വികനായൊരു മഹാത്മാവാണെന്ന് പ്രഥമദൃഷ്ട്യാ മനസ്സിലാക്കിയ യുവാവ് പെട്ടെന്നെഴുന്നേറ്റ് ഭവ്യതയോടെ തന്റെ പുതപ്പ് വിരിച്ച് അദ്ദേഹത്തെ അതിൽ ഇരുത്തുകയും പഴുത്ത ഒരു മുന്തിരിക്കുല സമ്മാനമായി നൽകുകയും ചെയ്തു. തോട്ടക്കാരനായ യുവാവിന്റെ മുഖത്ത് പ്രസരിക്കുന്ന ആത്മീയ ചൈതന്യം തിരിച്ചറിഞ്ഞ ശൈഖ് തന്റെ സഞ്ചിയിൽ നിന്ന് ഒരു റൊട്ടിക്കഷ്ണമെടുത്ത് അദ്ദേഹത്തിന് നൽകി. വിമ്മിട്ടമൊന്നും കൂടാതെ അതുവാങ്ങി കഴിച്ചപ്പോൾ ആ ചെറുപ്പക്കാരന് അനിർവചനീയമായ അനുഭൂതി അനുഭവപ്പെടുകയും അല്ലാഹുവല്ലാത്ത മറ്റെല്ലാം മറന്ന് പരിസര ബോധം നഷ്ടപ്പെടുകയും ചെയ്തു. അൽപം കഴിഞ്ഞ് കണ്ണുതുറന്നപ്പോൾ ആഗതൻ സ്ഥലത്തുണ്ടായിരുന്നില്ല. ഈ ചെറുപ്പക്കാരനാണ് പിൽക്കാലത്ത് വടക്കേ ഇന്ത്യയിലെ മരുപ്പച്ചയായ അജ്മീറിലെത്തി പരശ്ശതം ജനങ്ങൾക്ക് ഇസ്‌ലാമിക വെളിച്ചം പകർന്നു നൽകിയ സുൽത്വാനുൽ ഹിന്ദ് ഖാജാ മുഈനുദ്ദീൻ ചിശ്തി(റ).
No comments:
Post a Comment