മുത്ത് നബി (സ) - ISLAMIC BOOKS

ISLAMIC BOOKS

അസ്സലാമു അലൈകും... ഇസ്ലാമിക പുസ്തകങ്ങളുടെ പുതിയൊരു വായനാലോകത്തേക്ക് സ്വാഗതം... ഇസ്ലാമിക ഇ‐ബുക്കുകളും, ഗ്രന്ഥങ്ങളും, പ്രമുഖ ഇസ്ലാമിക വെബ്സൈറ്റുകളും ബ്ലോഗുകളും പ്രസിദ്ധീകരിക്കുന്ന ആനുകാലിക ലേഖനങ്ങളും മറ്റും .pdf രൂപത്തിൽ നിങ്ങൾക്കിവിടെ വായിക്കാം... പ്രിയ വായനക്കാർക്ക് തങ്ങളുടെ കൈവശമുള്ള ബുക്കുകൾ പ്രസിദ്ധീകരിക്കാനും മറ്റു ബുക്കുകൾ ആവശ്യപ്പെടാനും ഞങ്ങളുടെ സേവനങ്ങളുമായി ബന്ധപ്പെട്ട അഭിപ്രായ നിർദ്ദേശങ്ങളറിയിക്കാനും ഒരുക്കിയിട്ടുള്ള അവസരം ഉപയോഗപ്പെടുത്തി സഹകരിക്കുക... അല്ലാഹു സ്വീകരിക്കട്ടെ... ആമീൻ

Thursday, October 24, 2019

മുത്ത് നബി (സ)


5 PARTS

ജീവിത കാലത്ത് മുത്ത് നബി(സ)യെ കാണാന്‍ ഭാഗ്യം ലഭിക്കാതെ പോയ ഒരു വിശ്വാസി ഒരിക്കല്‍ മഹതി ആഇശ ബീവിയെ സന്ദര്‍ശിച്ച് ഇപ്രകാരം ചോദിച്ചു; പ്രവാചകര്‍ (സ) എങ്ങനെയുള്ള വ്യക്തി ആയിരുന്നു? ‘താങ്കള്‍ക്കു ഖുര്‍ആന്‍ പരിചയമുണ്ടോ?’ ആഇശ ബീവി (റ) അയാളോട് തിരിച്ചു ചോദിച്ച ശേഷം പറഞ്ഞു; ‘ഖുര്‍ആനായിരുന്നു പ്രവാചകരുടെ സ്വഭാവം.’ അതായത് മനുഷ്യ സമൂഹത്തിന്റെ സമ്പൂര്‍ണ വിജയത്തിനു വേണ്ടി അല്ലാഹു നല്‍കിയ വിശുദ്ധ ഗ്രന്ഥത്തെ അടിമുടി സ്വന്തം ജീവിതത്തിലേക്ക് ആവാഹിച്ചെടുത്ത ജീവിതമായിരുന്നു തിരു ദൂതര്‍ (സ)യുടേത് എന്നര്‍ഥം. മനുഷ്യ സമൂഹത്തിന്റെ സൃഷ്ടിപ്പിനെയും ആ മനുഷ്യന്റെ ഈ ലോകത്തെയും പരലോകത്തെയും ദൗത്യങ്ങളെ കുറിച്ചുമുള്ള അല്ലാഹുവിന്റെ ഉദ്ദേശ്യം പ്രവാചകര്‍ (സ) യിലൂടെ ആവിഷ്‌കരിക്കുകയായിരുന്നു. മനുഷ്യ സമൂഹത്തിന്റെ സൃഷ്ടിപ്പിനെ കുറിച്ചുള്ള അല്ലാഹുവിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ ഏറ്റവും നന്നായി അറിയുന്നവരും തിരു ദൂതര്‍ (സ) ആയിരുന്നല്ലോ. ആ ലക്ഷ്യങ്ങളെ സ്വന്തം ജീവിതത്തിലൂടെ പില്‍ക്കാല സമൂഹത്തെ പഠിപ്പിക്കുകയായിരുന്നു മുത്ത് നബി (സ) ചെയ്തത്. ഖുര്‍ആന്‍ മനുഷ്യ രൂപം പൂണ്ടാല്‍ എങ്ങനെയുണ്ടാകുമോ അതായിരുന്നു പ്രവാചകര്‍ (സ) എന്നാണു ആഇശ ബീവി പറഞ്ഞതിന്റെ സാരമെന്ന് മനസ്സിലാക്കാം.

No comments:

Post a Comment