ഒരു മുസ്‌ലിമിന് അനിവാര്യമായ അടിസ്ഥാനപരമായ കാര്യങ്ങളാണ് ഫിഖ്ഹ് ഹദീസ് തഫ്‌സീര്‍ എന്നിവകളിലെ അറിവുകള്‍. എന്നാല്‍ ഇവകളെ മനസ്സിലാക്കാന്‍ വേണ്ടിയാണ് പാഠവിഷയങ്ങളില്‍ അടിസ്ഥാന അറിവുകളില്‍പെടാത്ത മറ്റു ചില ഫന്നുകള്‍ ഉള്‍പെടുത്തിയിരിക്കുന്നത്. നഹ്‌വ് ബലാഅ മന്‍ത്വിഖ് പോലോത്ത വിഷയങ്ങള്‍. ഇവകളില്‍ അറിവില്ലെങ്കില്‍ അസ്വ്‌ലിയ്യായ അറിവുകളെ അറിയല്‍ സാധ്യമല്ല. ഒരു കലാമില്‍ നഹ്‌വീയ്യായ തെറ്റ് സംഭവിച്ചാല്‍ ചിലപ്പോള്‍ അത് വലിയ അര്‍ത്ഥവ്യതിചലനങ്ങള്‍ക്ക് കാരണമാകും. നഹ്‌വിന്റെ ഉത്ഭവ പശ്ചാത്തലവും അതു തന്നെ.
മഹാനായ രണ്ടാം ഖലീഫ ഉമര്‍ (റ)ന്റെ കാലഘട്ടത്തില്‍ മഹാനവറുകള്‍ നഹ്‌വുണ്ടാക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ അലി (റ) ആണ് നഹ്‌വുണ്ടാക്കാന്‍ തുടക്കം കുറിച്ചത്. ഇതിന് കാരണമായത് മഹാനവറുകളുടെ കാലത്ത് ഒരാള്‍ തൗബ സൂറത്തിലെ 3-ാം അദ്ധ്യായത്തിലെ إِنَّ اللهَ بَرِيئٌ مِنَ الْمُشْرِكِينَ وَرَسُولُهُഎന്ന ഭഗത്ത് vوَرَسُولُهُഎന്നത് ലാമിന് കസ്‌റ് ചെയ്ത് കൊണ്ട് وَرَسُولِهِഎന്ന് ഓതുകയും വളരെ വലിയ അര്‍ത്ഥവിത്യാസം സംഭവിക്കുകയും ചെയ്തു. ഇത് കാരണമായി ഖുര്‍ആന്‍ ഓതുന്നതിന് ഒരു തര്‍ത്തീബിന് വേണ്ടിയും അര്‍ത്ഥവ്യതിചലനം ഉണ്ടാവാതിരിക്കാന്‍ വേണ്ടിയുമാണ് അന്നത്തെ ഭരണാധികാരിയായിരുന്ന അലി(റ) നഹ്‌വ് ഉണ്ടാക്കാന്‍ തുടങ്ങിയത്.(darshanamlive.net)
No comments:
Post a Comment