അയൽവാസി - ISLAMIC BOOKS

ISLAMIC BOOKS

അസ്സലാമു അലൈകും... ഇസ്ലാമിക പുസ്തകങ്ങളുടെ പുതിയൊരു വായനാലോകത്തേക്ക് സ്വാഗതം... ഇസ്ലാമിക ഇ‐ബുക്കുകളും, ഗ്രന്ഥങ്ങളും, പ്രമുഖ ഇസ്ലാമിക വെബ്സൈറ്റുകളും ബ്ലോഗുകളും പ്രസിദ്ധീകരിക്കുന്ന ആനുകാലിക ലേഖനങ്ങളും മറ്റും .pdf രൂപത്തിൽ നിങ്ങൾക്കിവിടെ വായിക്കാം... പ്രിയ വായനക്കാർക്ക് തങ്ങളുടെ കൈവശമുള്ള ബുക്കുകൾ പ്രസിദ്ധീകരിക്കാനും മറ്റു ബുക്കുകൾ ആവശ്യപ്പെടാനും ഞങ്ങളുടെ സേവനങ്ങളുമായി ബന്ധപ്പെട്ട അഭിപ്രായ നിർദ്ദേശങ്ങളറിയിക്കാനും ഒരുക്കിയിട്ടുള്ള അവസരം ഉപയോഗപ്പെടുത്തി സഹകരിക്കുക... അല്ലാഹു സ്വീകരിക്കട്ടെ... ആമീൻ

Tuesday, October 1, 2019

അയൽവാസി


നബി ചരിത്രങ്ങളുടെ ചരിത്രം
നബി(സ) പറയുന്നു: ''തൊട്ടടുത്ത അയല്‍വാസി പട്ടിണിയിലാണെന്ന് അറിഞ്ഞിരിക്കെ വയറ് നിറച്ചു അന്തിയുറങ്ങുന്നവന്‍ എന്നില്‍ വിശ്വസിച്ചവനല്ല.''(ത്വബ്‌റാനി)
നാമെല്ലാം ഒരുപാട്  തവണ കേട്ടതാണ് മുകളിലെ ഹദീസ് . ഇസ്ലാമിലെ സാഹോദര്യം എന്ന് പറയുമ്പോൾ പലരും  ഈ ഒരു ഹദീസ് ഉദ്ധരിച്ച് കൊണ്ട്  വാചാലകരാകാറുണ്ട്. 
തിരുചര്യകൾക്കും ശാസനകൾക്കും വാക്ക് കൊണ്ടോ പ്രവർത്തി കൊണ്ടോ എതിരാവുന്നത്    ഒരു വിശ്വാസിക്ക് ചിന്തിക്കാൻ പോലുമാവാത്തതാണ്.  
നല്ലൊരു ഭക്ഷണം കഴിക്കാൻ  സാധിക്കുമ്പോഴും അല്ലെങ്കിൽ  വസ്ത്രം ധരിക്കുമ്പോഴോ അല്ലെങ്കിൽ അത് പോലെ റബ്ബിന്റെ അനുഗ്രങ്ങഹൽ നമുക്ക് ലഭിക്കുമ്പോൾ , അതിന് ശുക്ർ ചെയ്യുന്നതിന് മുമ്ബ്   മറ്റുള്ളവരുടെ മുന്നിൽ മേനി കാണിക്കാൻ വേണ്ടി അല്ലെങ്കിൽ എന്റെ ജീവിതം വളരെ സന്തോഷത്തിലാണ് എന്ന് മറ്റുള്ളവരെ കാണിക്കുവാൻ വേണ്ടി  സോഷ്യൽ മീഡിയ സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്യുവാൻ ഓടുന്നവർ മുകളിലെ ഹദീസ് ഒന്ന് കൂടി മനസ്സിൽ ഉൾക്കൊണ്ട് കൊണ്ട്  ആവർത്തിച്ച് വായിക്കേണ്ടിയിരിക്കുന്നു. 

No comments:

Post a Comment