ലൈലത്തുൽ ഖദർ കിതാബുകൾ::Lailathul qadr::ليلة القدر - ISLAMIC BOOKS

ISLAMIC BOOKS

അസ്സലാമു അലൈകും... ഇസ്ലാമിക പുസ്തകങ്ങളുടെ പുതിയൊരു വായനാലോകത്തേക്ക് സ്വാഗതം... ഇസ്ലാമിക ഇ‐ബുക്കുകളും, ഗ്രന്ഥങ്ങളും, പ്രമുഖ ഇസ്ലാമിക വെബ്സൈറ്റുകളും ബ്ലോഗുകളും പ്രസിദ്ധീകരിക്കുന്ന ആനുകാലിക ലേഖനങ്ങളും മറ്റും .pdf രൂപത്തിൽ നിങ്ങൾക്കിവിടെ വായിക്കാം... പ്രിയ വായനക്കാർക്ക് തങ്ങളുടെ കൈവശമുള്ള ബുക്കുകൾ പ്രസിദ്ധീകരിക്കാനും മറ്റു ബുക്കുകൾ ആവശ്യപ്പെടാനും ഞങ്ങളുടെ സേവനങ്ങളുമായി ബന്ധപ്പെട്ട അഭിപ്രായ നിർദ്ദേശങ്ങളറിയിക്കാനും ഒരുക്കിയിട്ടുള്ള അവസരം ഉപയോഗപ്പെടുത്തി സഹകരിക്കുക... അല്ലാഹു സ്വീകരിക്കട്ടെ... ആമീൻ

Friday, May 17, 2019

ലൈലത്തുൽ ഖദർ കിതാബുകൾ::Lailathul qadr::ليلة القدر


നബി ചരിത്രങ്ങളുടെ ചരിത്രം

നഷ്ടപ്പെട്ട് പോകരുത് ആ പുണ്യരാത്രി

ലൈലത്തുല് ഖദര് ആയിരം മാസങ്ങളെക്കാള് ഉത്തമമായതാണ് ഖദര് എന്ന പദത്തിന് മഹത്വം എന്നും നിര്ണയം എന്നും അര്ഥമുണ്ട്. ലൈലത്തുല് ഖദര് എന്നതിന് മഹത്വത്തിന്റെ രാത്രിയെന്നും നിര്ണയത്തിന്റെ രാത്രി എന്നും അര്ഥം പറയാം റമദാന് മാസത്തിലാണ് ഖുര്ആന് അവതരിച്ചിട്ടുള്ളതെന്ന് ഖുര്ആന് വ്യക്തമാക്കിയിട്ടുണ്ട്. അനുഗ്രഹിതമായ ഒരു രാത്രിയിലാണ് ഖുര്ആന് അവതരിപ്പിച്ചതെന്ന് ഖുര്ആനിന്റെ മറ്റൊരു ഭാഗത്തും പറയുന്നുണ്ട്. റമദാന് മാസത്തിലെ അനുഗ്രഹീതമായ ഒരു രാത്രിയാണ് ലൈലത്തുല് ഖദര് എന്ന് ഇതില് നിന്നും മനസ്സിലാക്കാം. ആയിരം മാസങ്ങളെക്കാള് ഉത്തമമായതാണ് ലൈലത്തുല് ഖദര്. അന്ന് പുണ്യകര്മം ചെയ്താല് ആയിരം മാസങ്ങള് അത് ചെയ്ത പ്രതിഫലം ലഭിക്കും.
റൂഹിന്റെ അതായത് ജിബ്രീലിന്റെ (അ) നേതൃത്വത്തിലുള്ള മലക്കുകള് അള്ളാഹുവിന്റെ അനുമതിയോടെ അന്ന് ഭൂമിയിലേക്കിറങ്ങി വരികയും സത്യവിശ്വാസികളുടെ പുണ്യകര്മങ്ങള്ക്ക് സാക്ഷ്യം വഹിക്കുകയും ചെയ്യും. പ്രഭാതോദയം വരെയും പുണ്യവും രക്ഷയും സമാധാനവും നിറഞ്ഞ മഹിത രാത്രിയാണ് ലൈലത്തുല് ഖദര്. റമദാന് മാസത്തിലെ ഏത് രാത്രിയാണ് ലൈലത്തുല് ഖദര് എന്ന കാര്യത്തെക്കുറിച്ച് വ്യത്യസ്ത റിപ്പോര്ട്ടുകളാണുള്ളത്. റമദാന് മാസത്തിലെ അവസാനത്തെ പത്തിലെ ഒറ്റയായ രാവുകളില് ഒന്നായിരിക്കും ലൈലത്തുല് ഖദര് എന്നാണ് ഭൂരിപക്ഷം പണ്ഡിതന്മാരും അഭിപ്രായപ്പെട്ടിട്ടുള്ളത്.( കെ.എം നൗഷാദ് ഫൈസി പട്ടിമറ്റം -suprabhaatham.com)

No comments:

Post a Comment