യാ റസൂലള്ളാഹ്…. അങ്ങേക്ക് സലാം! ‘യാ നബി സലാം അലൈക്കും’
യാ റസൂലള്ളാഹ്…. അങ്ങേക്ക് സലാം! ‘യാ നബി സലാം അലൈക്കും’
അങ്ങയെ ഞങ്ങള്‍ സ്നേഹിക്കുന്നു, ഞങ്ങളുടെ സന്താനങ്ങലേക്കാള്‍ സമ്പത്തിനേക്കാള്‍ , സ്വശരീരത്തേക്കാള്‍ അങ്ങാണ് ഞങ്ങളുടെ നായകന്‍! അങ്ങയിലാണ് ഞങ്ങളുടെ രക്ഷകന്‍ ! അങ്ങ് ഞങ്ങക്ക് വേണ്ടി എന്തല്ലാം സഹിച്ചു…….. ബദ് റില്‍ ഉഹുദില്‍ ഖന്‍ന്തഖില്‍ ഹുനൈനില്‍ ….
കത്തിജ്ജ്വലിക്കുന്ന നരകാഗ്നിയെ ഊതികെടുത്താന്‍ നിയോഗിതരായ സൃഷ്ടി ശ്രേഷ്ടരില്‍ ഉത്തമനാണങ്ങ്, ഇരുപത്തിമൂന്ന് വര്‍ഷത്തെ അങ്ങയുടെ സംഭവബഹുലമായ ജീവിതം അതിന്റെ മുമ്പുള്ള നാല്പതു വര്‍ഷത്തെ അത്ഭുതങ്ങളുടെ കലവറയായ നീവിതം ഞങ്ങള്‍ ഓര്‍ക്കുമ്പോള്‍ അഭിമാനം! ഹോ ! ഞങ്ങള്‍ എത്ര ഭാഗ്യവന്മാര്‍.,… തലമുറകള്‍ കാത്തിരുന്ന അങ്ങയെ ഞങ്ങള്‍ക്ക് ലഭിച്ചു എത്രയെത്ര പ്രവാചകര്‍, ഗ്രന്ഥങ്ങള്‍, അങ്ങയുടെ വരവിനെ പ്രവചിച്ചു… എന്നിട്ടും അങ്ങയുടെ വില മനസ്സിലാക്കാത്തവര്‍, അങ്ങയുടെ അധ്യാപനത്തിനെതിരെ പുറം തിരിഞ്ഞു നില്‍ക്കുന്നവര്‍…!പുണ്യ റബീഉല്‍ അവ്വല്‍ ! അങ്ങയുടെ ജന്മം കൊണ്ടനുഗ്രഹീത മാസം ഞങ്ങള്‍ക്ക് സന്തോഷം ! ആഹ്ളാദം ! അഭിമാനം ! സുകൃതങ്ങളുടെ പ്രതീകമല്ലെയങ്ങ്! കാരുണ്യത്തിന്‍റെ നിറകുടവും! റഹ്മത്തുല്‍ ആലമീന്‍ എന്നല്ലാഹു പ്രകീര്‍ത്തിച്ചതിനെ അങ്ങ് പൂര്‍ണ്ണമായി അന്യര്‍ത്ഥമാക്കി. അങ്ങയുടെ കാരുണ്യം ലഭിക്കാത്ത ജീവജാലങ്ങളുണ്ടോ? മനുഷ്യര്‍, മൃഗങ്ങ.ള്‍, പറവകള്‍, സകലര്‍ക്കും…. ഞങ്ങളോര്‍ക്കുന്നു.. ശൈത്യശമനത്തിനായി കത്തിക്കപെട്ട തീയില്‍ ഉറുമ്പ് വീഴുമോയെന്നോര്‍ത്തു അതണച്ചു വെറുങ്ങലിച്ചുനിന്നയങ്ങു, ഉടമസ്ഥന്‍റെ അനാസ്ഥമൂലം മെലിഞ്ഞോട്ടിയ ഒട്ടകത്തിന്‍റെ ഉടമയെ ശാസിച്ചയങ്ങു എത്ര കാരുണ്യവാന്‍!
അങ്ങയുടെ പിതൃവ്യന്‍ ഹംസ (റ) നിഷ്ടൂരമായി വധിക്കുകയും അങ്ങയെ വധിക്കാന്‍ ഉറപ്പിക്കുകയും ചെയ്തവഹ്ശിക്ക്, ഹിന്ദിന്ന് മാപ്പ് നല്‍കിയ അങ്ങെത്ര ക്ഷമാശീലന്‍, ശത്രു സൈന്യത്തിലെ കുട്ടികള്‍ മരിച്ചതിനു വിതുമ്പിയ താങ്കള്‍ , ബദ് ര്‍ യുദ്ദത്തിലെ ബദ്ദശത്രു അല്‍ഹാദയുടെ പുത്രിയുടെ കണ്ണീരോടൊപ്പം കണ്ണീര് പൊഴിച്ചയങ്ങ് , അങ്ങെത്ര ദയാലു !
കുഴിച്ച് മൂടപ്പെട്ടിരുന്ന പെണ്‍ കുട്ടികളുടെ രക്ഷകന്‍ അല്ലയോ. അടിച്ചമര്‍ത്തപ്പെട്ട അടിമവര്‍ഗ്ഗത്തിന് ശാന്തിയായി അങ്ങ് വന്നത് ഞങ്ങളോര്‍ക്കുന്നു, വിയര്‍പ്പ് വറ്റും മുമ്പ് തൊഴിലാളിക്ക് വേതനം നല്‍കണമെന്ന് പഠിപ്പിച്ചതും അങ്ങല്ലോ..! അങ്ങയുടെ വിടവാങ്ങല്‍ പ്രഭാക്ഷണത്തില്‍ പോലും സ്ത്രീ മോചനത്തിന്റെ കാഹളം മുഴങ്ങിയത് ഞങ്ങള്‍ അഭിമാനത്തോടെ സ്മരിക്കുന്നു!
പലിശക്കെതിരെ പടവാളുമായി അങ്ങ് നയിച്ച സാമ്പത്തിക വിപ്ളവം എത്ര മനോഹരം. അങ്ങയെ ആക്രമിച്ചു മക്കയില്‍ നിന്ന് പുറത്താക്കിയ മക്കക്കാര്‍ അങ്ങയുടെ കാല്‍ക്കീഴില്‍ വന്നണഞ്ഞപ്പോള്‍ അവര്‍ക്ക് ശിക്ഷയായി അക്ഷരധ്യാപനം കല്കിയ അങ്ങയുടെ അക്ഷര സ്നേഹം ഞങ്ങളെങ്ങിനെ മറക്കും! അല്ലലില്ലാതെ അലട്ടലില്ലാതെ അങ്ങ് നയിച്ച കുടുംബജീവിതം; അതെത്ര തൃപ്തികരം.
മദ്യത്തിനെതിരെ, ചൂതാട്ടത്തിനെതിരെ, കൊലക്കും കൊള്ളക്കുമെതിരില്‍, വ്യഭിചാരത്തിനെതിരില്‍ അനീതിക്കെതിരില്‍… അങ്ങ് കാഴ്ചവെച്ച ധാര്‍മ്മിക വിപ്ലവം, അതെത്ര പ്രായോഗികം ! ലക്ഷത്തില്‍പരം അനുചരരെ നക്ഷത്ര തുല്യരാക്കിയ ഹ്രസ്വകാല പ്രബോധനം എത്ര ശാസ്ത്രീയം.
യാ ഹബീബള്ളാഹ്! യാ റസൂലള്ളാഹ്! അങ്ങയുടെ ശഫാഅത്തിന് ഞങ്ങള്‍ കൊതിക്കുന്നു, അങ്ങയുടെ ഹൗളുല്‍കൗസറിന് ഞങ്ങള്‍ ആഗ്രഹിക്കുന്നു, അങ്ങ് ഞങ്ങളെ കൈ വിടരുതേ! ഞങ്ങള്‍ അര്‍ഹരല്ലയെങ്കിലും…. യാ നബി സലാം അലൈക്കും യാ റസൂല്‍ സലാം അലൈക്കും
No comments:
Post a Comment