ഉമർ ഖാളി(റ)യുടെ കാലഘട്ടം മാപ്പിള സമരങ്ങളുടെ കാലമായിരുന്നു. ബ്രിട്ടീഷാധിപത്യത്തിൽ അമർന്നതു മുതൽ മലബാറിലെ മുസ്‌ലിംകളുടെ ദുരിതപർവം ആരംഭിക്കുകയായി. വൈദേശിക ശക്തികളേർപ്പെടുത്തിയ അധികനികുതിയും ബാധ്യതകളും മുസ്‌ലിംകളടക്കമുള്ള കർഷകരെ പ്രയാസത്തിലാക്കി. അതോടൊപ്പം മലബാറിലെ നാണയത്തിന്റെ വിനിമയ മൂല്യം കുറച്ച് നാട്ടിൽ അതിക്രമവും ദാരിദ്ര്യവും സ്വാതന്ത്ര്യരാഹിത്യവും അടിച്ചേൽപിച്ചു. ഇതിനെതിരെ സ്വാഭാവികമായും സമരനിരയുയർന്നുവന്നു.
ബ്രിട്ടീഷുകാരേർപ്പെടുത്തിയ നികുതി നൽകില്ലെന്ന് ധീരമായി പറഞ്ഞതിന്റെ പേരിൽ അദ്ദേഹം ജയിലിലടക്കപ്പെട്ടു. സാമ്രാജ്യത്വവിരുദ്ധ വികാരം സമുദായത്തിൽ ആളിക്കത്തിക്കുന്നതിന് ഉമർ ഖാളിയുടെ അറസ്റ്റ് ഹേതുവായി. അവസാനം ബ്രിട്ടീഷുകാർ പരാജയം സമ്മതിക്കുകയായിരുന്നു. മമ്പുറം തങ്ങളിൽനിന്നും മഖ്ദൂമുമാരുടെ ശേഷിപ്പിൽനിന്നും ആവാഹിച്ചെടുത്ത സ്വാതന്ത്ര്യവാഞ്ഛയും സമരാവേശവും ജീവിതത്തിൽ നിസ്തുല മാതൃക തീർക്കാൻ ഖാളി(റ)യെ സഹായിച്ചു.
ബ്രിട്ടീഷ്‌വിരുദ്ധ സമരങ്ങളിൽ ഉമർ ഖാളിയടക്കമുള്ള പണ്ഡിതർ നടത്തിയ നേതൃപരമായ പങ്ക് പൊതുവെ അംഗീകരിക്കപ്പെട്ടതാണ്. ഫോട്ടോവച്ചും കോളം നിറച്ചും അദ്ദേഹത്തെയും മറ്റ് സുന്നിനേതാക്കളായ സമരസേനാനികളെയും തങ്ങളുടേതാക്കുന്ന ബിദഈ കക്ഷികളുടെ രാഷ്ട്രീയഗിമ്മിക്കും കണ്ടുവരുന്നു.(sunnivoie.net)
No comments:
Post a Comment