തർശീഹ്: ترشيح المستفيدين على فتح المعين: - ISLAMIC BOOKS

ISLAMIC BOOKS

അസ്സലാമു അലൈകും... ഇസ്ലാമിക പുസ്തകങ്ങളുടെ പുതിയൊരു വായനാലോകത്തേക്ക് സ്വാഗതം... ഇസ്ലാമിക ഇ‐ബുക്കുകളും, ഗ്രന്ഥങ്ങളും, പ്രമുഖ ഇസ്ലാമിക വെബ്സൈറ്റുകളും ബ്ലോഗുകളും പ്രസിദ്ധീകരിക്കുന്ന ആനുകാലിക ലേഖനങ്ങളും മറ്റും .pdf രൂപത്തിൽ നിങ്ങൾക്കിവിടെ വായിക്കാം... പ്രിയ വായനക്കാർക്ക് തങ്ങളുടെ കൈവശമുള്ള ബുക്കുകൾ പ്രസിദ്ധീകരിക്കാനും മറ്റു ബുക്കുകൾ ആവശ്യപ്പെടാനും ഞങ്ങളുടെ സേവനങ്ങളുമായി ബന്ധപ്പെട്ട അഭിപ്രായ നിർദ്ദേശങ്ങളറിയിക്കാനും ഒരുക്കിയിട്ടുള്ള അവസരം ഉപയോഗപ്പെടുത്തി സഹകരിക്കുക... അല്ലാഹു സ്വീകരിക്കട്ടെ... ആമീൻ

Sunday, March 17, 2019

തർശീഹ്: ترشيح المستفيدين على فتح المعين:

നബി ചരിത്രങ്ങളുടെ ചരിത്രം

തര്‍ശീഹുല്‍ മുസ്തഫീദീന്‍ ബി തൗശീഹി ഫത്ഹില്‍ മുഈന്‍
ഇആനത്ത് കഴിഞ്ഞാല്‍ ഏവും കൂടുതല്‍ പ്രചാരത്തിലുള്ള വ്യാഖാന ഗ്രന്ഥമാണ് തര്‍ശീഹ്. മക്ക സ്വദേശി അലവി ബ്‌നു അഹ്മദ് ബ്‌നു അബ്ദിറഹ്മാന്‍ അസ്സഖാഫ് (1255–1335,ക്രി. 1839–1916) ആണ് ഇതിന്റെ രചയിതാവ്. ഗ്രന്ഥരചനക്ക് പ്രേരിപ്പിച്ച പശ്ചാത്തലം അദ്ദേഹം വിശദീകരിക്കുന്നു ‘ഹി 1292 ല്‍ ചില സഹോദരങ്ങള്‍ക്ക് ഫത്ഹുല്‍ മുഈന്‍ അധ്യാപനം നടത്താനുള്ള ഭാഗ്യം ലഭിച്ചു, അതിനാല്‍ അധ്യാപനത്തെ സഹായിക്കുന്ന നോട്‌സുകളും കുറിപ്പുകളും തയ്യാറാക്കാന്‍ ഞാന്‍ നിര്‍ബന്ധിതനായി. എന്നാല്‍ പ്രസ്തുത ഉദ്യമത്തില്‍ നിന്നും പല കാര്യങ്ങളും എന്നെ പിന്തിരിപ്പിച്ചുകൊണ്ടേയിരുന്നു. അങ്ങനെയിരിക്കെ, സയ്യിദ് ബക്‌രിയുടെ വ്യാഖ്യാന ഗ്രന്ഥം ഞാന്‍ കാണാനിടയായി. ഫത്ഹുല്‍ മുഈനിന്റെ ഇബാറത്തുകളെ ഇഴകീറി പരിശോധിക്കുന്ന പ്രസ്തുത ഗ്രന്ഥം ഏറെ പ്രയോജനകരമാണെങ്കിലും അതില്‍ ചില പോരായ്മകളുള്ളതായി എനിക്ക് ബോധ്യപെട്ടു. അങ്ങനെ ഞാന്‍ എന്റെ രചന വേഗത്തിലാക്കി”. സയ്യിദ് ബക്‌രിയുടെ സമകാലികനായ ഇദ്ദേഹം ഇആനതിന്റെ രചന കഴിഞ്ഞ് 8 വര്‍ഷത്തിനു ശേഷം 1307 റമളാന്‍ 27ാം രാവിനാണ് (ഫത്ഹിന്റെ രചന കഴിഞ്ഞ് 323 വര്‍ഷങ്ങള്‍ക്ക് ശേഷം) രചന പൂര്‍ത്തിയാകുന്നത്.

No comments:

Post a Comment