അദൃശ്യ ലോകവു (ഗൈബ്) മായുള്ള അയ്യൂബ് നബി (അ) യുടെ ബന്ധം അദ്ദേഹത്തിന്റെ രോഗവും മുമ്പുണ്ടായിരുന്ന സുഖ സുഭിക്ഷതയും രോഗ ശേഷമുള്ള അവസ്ഥയും എല്ലാം അദൃശ്യ ലോകത്തിന്റെ ഇടപെടലായിരുന്നുവെന്നതാണ്. തനിക്ക് ലഭിച്ച സമ്പത്ത് പാവങ്ങള്‍ക്കിടയില്‍ വിതരണം നടത്തി അല്ലാഹുവിന്റെ സംപ്രീതിക്ക് പ്രത്യേകം പാത്രമായ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പിശാചിനെയും ശിങ്കിടികളെയും അരിശം കൊള്ളിച്ചു.
അവര്‍ പറഞ്ഞു: ’ സമ്പദ്‌സമൃദ്ധിയില്‍ ദൈവ സ്മരണയും ദാനധര്‍മങ്ങളും നിര്‍വഹിക്കുന്നതില്‍ അത്ഭുതപ്പെടാനൊന്നുമില്ല. ദാരിദ്രത്തിലും രോഗപീഢയിലുമായിരിക്കെ ക്ഷമാശീലനായി സര്‍വം സഹനാവുകയും ദൈവസ്മരണ നിലനിര്‍ത്തുകയും ചെയ്യുകയാണെങ്കില്‍ അത് അത്ഭുതം തന്നെ. സമ്പത്ത് മുഴുവനും നശിക്കുകയും കൂട്ടുകുടുംബാദികള്‍ മിക്കവരും തന്നെ കൈയൊഴിയുകയും ചെയ്ത ശേഷം രോഗ പീഢയുടെ ദുസ്സഹമായ ദശയില്‍ അദൃശ്യമായ ഇടങ്ങളില്‍ പുഴുക്കള്‍ വന്ന് നിറയുകയും ചെയ്തുവെങ്കിലും ക്ഷമ വിടാതെ നന്ദിയോടെ ദൈവ സ്മരണക്ക് ഭംഗം വരുത്താതെ സൂക്ഷിച്ചു അദ്ദേഹം. അല്ലാഹുവോടല്ലാതെ മറ്റാരോടും അദ്ദേഹം പരിഭവം പറഞ്ഞില്ല; പറഞ്ഞതു തന്നെ അവസാനം ദിക്‌റിന് തടസ്സം നേരിട്ടപ്പോള്‍ മാത്രം. അദ്ദേഹത്തിന് കാര്യങ്ങളുടെ രഹസ്യം പിടികിട്ടിയിരുന്നതു കൊണ്ട് പരീക്ഷണം വിജയകരമായി തരണം ചെയ്യുകയും പിശാചിന്റെ വാദമുഖങ്ങളുടെ മുനയൊടിക്കുകയും ചെയ്തു.(http://thelicham.com)
No comments:
Post a Comment