എന്തുകൊണ്ട് സ്വതന്ത്രചിന്ത നമുക്കിടയില്‍ തഴച്ചുവളരുന്നു
എന്തുകൊണ്ട് സ്വതന്ത്രചിന്ത യുക്തിവാദം നമുക്കിടയില്‍ തഴച്ചുവളരുന്നു എന്നതിന് പെട്ടെന്ന് പറയാവുന്ന ഉത്തരം ഒന്നേയുള്ളൂ.
നമ്മുടെ ആശയം ആദര്‍ശവും സംസ്‌കാരവും എല്ലാം മനോഹരമാണ്. മാനവികമാണ്. സമ്പൂര്‍ണ്ണമാണ്.
പക്ഷേ അതെല്ലാം കിത്താബുകളില്‍ മാത്രമാണ് ഉള്ളത്.
വ്യക്തിജീവിതത്തിലും സമൂഹ ജീവിതത്തിലും ആദര്‍ശത്തിനും ആശയത്തിനും രീതികള്‍ ഒന്നും തന്നെ ഇല്ല. സ്ഥാനവുമില്ല. മറിച്ച് ആദര്‍ശത്തിന് ആശയത്തിന് എതിരായിട്ടുള്ള ജീവിതരീതിയാണ് പലരും സ്വീകരിക്കുന്നത്.
എന്നാല്‍ സ്വതന്ത്രചിന്ത യുക്തിവാദം കൊണ്ടുനടക്കുന്നവര്‍ അവര്‍ക്ക് നല്ലൊരു ആദര്‍ശമോ ആശയമോ പാരമ്പര്യമോ ഇല്ല. ഒന്നുംതന്നെയില്ല. എന്നാല്‍ വ്യക്തിജീവിതത്തില്‍ ആളുകളെ വശീകരിക്കാനാവശ്യമായ നിലപാടുകള്‍ സ്വീകരിക്കുന്നു.
ചുരുക്കത്തില്‍ ആദര്‍ശത്തിന്റെയോ ആശയത്തിന്റെയോ മഹിമ പ്രസംഗിച്ചു നടക്കുകമാത്രം ചെയ്യാതെ, അത് ജീവിതത്തില്‍ പരിപൂര്‍ണമായി ജീവിച്ചു കാണിച്ചു കൊടുക്കുകയാണ് ചെയ്യേണ്ടത് .
ഒരുപാട് മറുപടി കൊടുക്കുന്നതിനേക്കാള്‍ നല്ലത് ചെറിയ ഒരു കര്‍മ്മം തന്നെയാണ്.
നിസാര്‍ വിരിപ്പാക്കില്‍(islamonweb.net)
No comments:
Post a Comment