شرح فتح القيوم.:.ഷറഹ് ഫത്ഹുൽ. ഖയ്യൂം - ISLAMIC BOOKS

ISLAMIC BOOKS

അസ്സലാമു അലൈകും... ഇസ്ലാമിക പുസ്തകങ്ങളുടെ പുതിയൊരു വായനാലോകത്തേക്ക് സ്വാഗതം... ഇസ്ലാമിക ഇ‐ബുക്കുകളും, ഗ്രന്ഥങ്ങളും, പ്രമുഖ ഇസ്ലാമിക വെബ്സൈറ്റുകളും ബ്ലോഗുകളും പ്രസിദ്ധീകരിക്കുന്ന ആനുകാലിക ലേഖനങ്ങളും മറ്റും .pdf രൂപത്തിൽ നിങ്ങൾക്കിവിടെ വായിക്കാം... പ്രിയ വായനക്കാർക്ക് തങ്ങളുടെ കൈവശമുള്ള ബുക്കുകൾ പ്രസിദ്ധീകരിക്കാനും മറ്റു ബുക്കുകൾ ആവശ്യപ്പെടാനും ഞങ്ങളുടെ സേവനങ്ങളുമായി ബന്ധപ്പെട്ട അഭിപ്രായ നിർദ്ദേശങ്ങളറിയിക്കാനും ഒരുക്കിയിട്ടുള്ള അവസരം ഉപയോഗപ്പെടുത്തി സഹകരിക്കുക... അല്ലാഹു സ്വീകരിക്കട്ടെ... ആമീൻ

Saturday, February 23, 2019

شرح فتح القيوم.:.ഷറഹ് ഫത്ഹുൽ. ഖയ്യൂം


നബി ചരിത്രങ്ങളുടെ ചരിത്രം

ഹിജ്റ 1170-ല് വഫാത്തായ മുഹമ്മദുല് ഖാഹിരീ(റ) രചിച്ച തെരഞ്ഞെടുത്ത 40 ഹദീസുകളുടെ സമാഹാരമായ അര്ബഈന് ഹദീസും കൂടി ചേരുമ്പോള് 'പത്തു കിതാബ്' പൂര്ണമാകുന്നു. ഈ പത്ത് ഗ്രന്ഥങ്ങള് രണ്ടു ചട്ടക്കുള്ളില് ഒരുക്കിയ 'പത്തുകിതാബാണ്' നമ്മുടെ ദര്സുകളിലും മറ്റും ആദ്യം നിലവില്വന്നത്. ശേഷം, ആ കാലത്തെ ചില പണ്ഡിതരുടെ അഭിപ്രായപ്രകാരം 'മത്നുല് ബാജൂരി', 'ഫത്ഹുല് ഖയ്യൂം' എന്നീ രണ്ടു ഗ്രന്ഥങ്ങളും കൂട്ടിച്ചേര്ത്ത് 12 ഗ്രന്ഥങ്ങള് ചേര്ന്നതാണ് ഇന്നു കാണുന്ന പത്തുകിതാബ്. ഏതു വിശ്വാസിയും അറിയല് അനിവാര്യമായ അല്ലാഹുവിന്റെയും പ്രവാചകരുടെയും വാജിബും മുസ്തഹീലും ജാഇസുമായ വിശേഷണങ്ങളെ വിശദീകരിക്കുന്ന ഗ്രന്ഥമാണ് മത്നുല് ബാജൂരി. ശാഫിഈ പണ്ഡിതനും നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവുമായ ഇബ്റാഹീമുബ്നു മുഹമ്മദുല് ബാജൂരില് മിസ്രി(1197-1276) ആണ് ഇതു രചിച്ചത്.
പഠനഗോഥയിലിറങ്ങുന്ന വിദ്യാര്ത്ഥികള്ക്ക് ആവശ്യമായ നിര്ദേശങ്ങള് നല്കുന്ന കവിതയാണ് 'ഫത്ഹുല് ഖയ്യൂം'. ഇതാണ് പത്തുകിതാബിലെ അവസാന ഭാഗത്ത് കാണപ്പെടുന്ന ഗ്രന്ഥം. 38 വരികളുള്ള 'ഫത്ഹുല് ഖയ്യൂമിന്' പല വിശദീകരണ ഗ്രന്ഥങ്ങളുമുണ്ട്. മുന്തഖബ്ബുനു മുവാഫഖ് എന്ന കവിയുടെ വരികളാണ് ഈ ഗ്രന്ഥം.

No comments:

Post a Comment