നസാഈ : Al-Sunan al-Sughra (Sunan an-Nasa'i) : سنن النسائي‎ - ISLAMIC BOOKS

ISLAMIC BOOKS

അസ്സലാമു അലൈകും... ഇസ്ലാമിക പുസ്തകങ്ങളുടെ പുതിയൊരു വായനാലോകത്തേക്ക് സ്വാഗതം... ഇസ്ലാമിക ഇ‐ബുക്കുകളും, ഗ്രന്ഥങ്ങളും, പ്രമുഖ ഇസ്ലാമിക വെബ്സൈറ്റുകളും ബ്ലോഗുകളും പ്രസിദ്ധീകരിക്കുന്ന ആനുകാലിക ലേഖനങ്ങളും മറ്റും .pdf രൂപത്തിൽ നിങ്ങൾക്കിവിടെ വായിക്കാം... പ്രിയ വായനക്കാർക്ക് തങ്ങളുടെ കൈവശമുള്ള ബുക്കുകൾ പ്രസിദ്ധീകരിക്കാനും മറ്റു ബുക്കുകൾ ആവശ്യപ്പെടാനും ഞങ്ങളുടെ സേവനങ്ങളുമായി ബന്ധപ്പെട്ട അഭിപ്രായ നിർദ്ദേശങ്ങളറിയിക്കാനും ഒരുക്കിയിട്ടുള്ള അവസരം ഉപയോഗപ്പെടുത്തി സഹകരിക്കുക... അല്ലാഹു സ്വീകരിക്കട്ടെ... ആമീൻ

Sunday, February 24, 2019

നസാഈ : Al-Sunan al-Sughra (Sunan an-Nasa'i) : سنن النسائي‎



നസാഈ : Al-Sunan al-Sughra (Sunan an-Nasa'i) : سنن النسائي‎
ഇമാം നസാഈ (റ)

ഹദീസ് പണ്ഡിതരില്‍ പ്രമുഖനായ ഇമാം നസാഈ(റ) ജനിക്കുന്നത് ഹിജ്‌റ 215ല്‍ ഖുറാസാനിലെ നസാ എന്ന സ്ഥലത്താണ് . അബൂഅബ്ദുര്‍റഹ്മാന്‍ അഹ്്മദുബ്‌നി ശുഐബി ബ്‌നി അലി അന്നസാഈ എന്നാണ് പൂര്‍ണ നാമം. നസാ’ എന്നത് തുര്‍ക്കിസ്താനിലെ പ്രധാന പട്ടണമാണ്. അത് പഴയകാല വൈജ്ഞാനിക കേന്ദ്രമായ ഖുറാസാനിന്റെ ഭാഗമാണ്.

വളരെ ചെറുപ്പത്തില്‍ തന്നെ വിജ്ഞാന സമ്പാദനത്തിലും ഹദീസ് ശേഖരണത്തിലും മുന്നിലായിരുന്നു അദ്ദേഹം. നൈസാബുരില്‍ നിന്നാണ് ഇസ്ഹാഖ്ബ്‌നു റാഹവയ്ഹി(റ)യെ ഗുരുവായി ലഭിക്കുന്നത്. സ്വിഹാഹുസ്സിത്തയുടെ കര്‍ത്താക്കളുടെയെല്ലാം ഗുരുവര്യരായിരുന്നു അദ്ദേഹം. അലിയ്യുബ്‌നു ഖശ്‌റം, അലിയ്യുബ്‌നു ഹജര്‍(റ), ഖുതൈബത്തുബ്‌നു സഈദ്(റ),യഹ്‌യബ്‌നു മഈന്‍(റ),അഹ്മദ് ബ്‌നു മനീഅ്(റ) ,മുഹമ്മദ് ബ്‌നുല്‍ മുസന്നാ, അബൂമുസമിന്‍, അബ്ബാസ്ബ്‌നു അബ്ദുല്‍ അളിമീല്‍ അസരീ, മുഹമ്മദ് ബ്‌നു ബശ്ശാര്‍ ,മുഹമ്മദ്ബ്‌നു അബ്ദില്ലാഹില്‍ ഖലന്‍ജി(റ) , യൂനുസ്ബ്‌നു അസദില്‍ അഅ്‌ലാ, അഹ്മദ്ബ്‌നു അബ്ദിറഹ്മാന്‍, മുഹമ്മദ് ബ്‌നു അബ്ദില്ലാ, ഇസ്ഹാഖുബ്‌നു റാഹവൈഹി, ഹിശാമുബ്‌നു അമ്മാര്‍, ഈസബ്‌നു അഹ്മദ്, ഹുസൈനുബ്‌നു മന്‍സ്വൂര്‍ അസ്സലമി, അംറുബ്‌നു സുറാറ, മുഹമ്മദ്ബ്‌നുന്നസ്‌റില്‍ മര്‍വസി, സുവൈദുബ്‌നു നസ്‌റ്, അബൂകുറൈബ് മുഹമ്മദ്ബ്‌നു റാഫിഅ്, അലിയ്യുബ്‌നു ഹജര്‍, യൂനുസ്ബ്‌നു അബ്ദില്‍ അഅ്‌ലാ തുടങ്ങിയ അനേകരില്‍ നിന്ന് അദ്ദേഹം ഹദീസുകള്‍ സ്വായത്തമാക്കിയിട്ടുണ്ട് (ത്വബഖാത്).നസാഈ(റ)യുടെ ഗുരുനാഥന്മാരെ വിവരിച്ച് മാത്രം ഗ്രന്ഥരചന നടന്നിട്ടുണ്ട്.

മുപ്പതിലധികം ഗ്രന്ഥങ്ങള്‍ ഇമാം നസാഈ(റ) രചിച്ചിട്ടുണ്ട്. ഹദീസ് മേഖലയില്‍ അനവധി സംഭാവനകള്‍ നല്‍കിയ ഇമാം നസാഇയുടെ ഏറ്റവും വിലപ്പെട്ട സംഭാവനയാണ് സുനനുല്‍ കുബ്‌റയും സുനനു സുഗ്‌റയും. ഫലസ്ഥീനിലെ റാമല്ല ഭരണാധികാരിക്ക് സമര്‍പ്പിക്കാന്‍വേണ്ടി എഴുതിയതായിരുന്നു സുനനുല്‍ കുബ്‌റ. 5761 ഹദീസുകളാണ് ഇതിലുള്ളത്. ഈ ഗ്രന്ഥം തീര്‍ത്തും സ്വഹീഹാണോ എന്ന് അദ്ദേഹം ചോദിച്ചപ്പോള്‍ നസാഇയുടെ മറുപടി അല്ലെന്നായിരുന്നു. സ്വഹീഹ് മാത്രമുള്ള ഒരു ഗ്രന്ഥത്തിന്റെ ആവശ്യം അമീര്‍ അറിയിച്ചപ്പോഴാണ് സുനന്‍ സ്വുഗ്‌റാക്ക് നസാഈ രൂപം നല്‍കിയത്. സ്വിഹാഹുസ്സിത്തയില്‍ സുനന്‍ സുഗ്‌റയാണ് അംഗീകരിക്കപ്പെട്ടത്. ഇതിന് അല്‍മുജ്തബാ എന്നും അല്‍മുജ്തനാ എന്നും പേരുകളുണ്ട്. ഇവ കൂടാതെ അസ്മാഉര്‍റുവാത്തി വത്തംയീസി ബൈനഹും, കിതാബുല്‍ കുനാ, മശീഖത്തുന്നസാഈ, അത്വബഖാത്, മഅ്‌രിഫതുല്‍ ഇഖ്‌വതി വല്‍ അഖവാത്തി, മുസ്‌നദുകള്‍, കിതാബുല്‍ ഇശ്‌റാഖ്, തഫ്‌സീര്‍, അല്‍ജുമുഅ, ഖസ്വാഇസു അലി, തസ്മിയത്തു ഫുഖഹാഇല്‍ അംസ്വാര്‍, ഫളാഇലുല്‍ ഖുര്‍ആന്‍, കിതാബുല്‍ മുദല്ലിസീന്‍, അഹ്‌സനുല്‍ അസാനീദ്, തസ്മിയതുള്ളുഅഫാഇ വല്‍ മത്‌റൂകീന്‍, മന്‍സികുല്‍ ഹജ്ജ് എന്നിങ്ങനെ ഫിഖ്ഹ്, ഹദീസ്, ഇല്‍മുല്‍ ഹദീസ്, തഫ്‌സീര്‍ വിഭാഗങ്ങളിലെല്ലാം ഇമാമിന് ഗ്രന്ഥങ്ങളുണ്ട്.

No comments:

Post a Comment