സീനാ മരുഭൂമിയുടെ പരിസരത്ത് സ്ഥിതി ചെയ്തിരുന്ന മദ്‌യൻ പ്രദേശത്തുകാരുടെ പ്രവാചകനായിരുന്നു ശുഐബ്(അ). സത്യദർശനം ബോധ്യപ്പെടുത്തുകയും അവരിൽ നിലവിലുണ്ടായിരുന്ന അഴിമതികളെ കുറിച്ച് പ്രത്യേകം ഉണർത്തിയുമായിരുന്നു ശുഐബ് നബി(അ)യുടെ പ്രബോധനം. അളക്കത്തിലും തൂക്കത്തിലും കൃത്യത പാലിക്കുക, ഭൂമിയിൽ കുഴപ്പങ്ങൾ ഉണ്ടാക്കാതിരിക്കുക, ഭീഷണി, അക്രമം തുടങ്ങിയവയിൽ നിന്ന് വിട്ടുനിൽക്കുക തുടങ്ങിയ ഉപദേശങ്ങൾ ശുഐബ് നബി അവർക്കു നൽകി. പക്ഷേ മദ്‌യൻകാർക്ക് ശുഐബ് നബി(അ) ഭാരവും ശല്യവുമായാണ് തോന്നിയത്. അല്ലാഹുവിന്റെ ശിക്ഷയെ കുറിച്ചുള്ള ഉണർത്തലുകളൊന്നും അവരെ മാറ്റി ചിന്തിപ്പിച്ചില്ല. ഒരു രാത്രി പെട്ടെന്ന് അതിഭയങ്കരമായ പ്രകമ്പനമുണ്ടായി. രാത്രി സുഖമായി കിടന്നുറങ്ങിയവർ പ്രഭാതം പുലർന്നപ്പോഴേക്കും സ്വഭവനങ്ങളിൽ പൂർണമായി നശിച്ചൊടുങ്ങി. ആ നാട്ടിൽ ഒരാളും താമസിച്ചിട്ടേയില്ല എന്ന് തോന്നും വിധം എല്ലാം നശിച്ചു. അഅ്‌റാഫ്, ഹൂദ് അടക്കം നിരവധി അധ്യായങ്ങൾ ഇക്കാര്യം പ്രതിപാദിക്കുന്നുണ്ട്.
Thursday, February 28, 2019
ശുഐബ് നബി(അ )
Subscribe to:
Post Comments (Atom)
No comments:
Post a Comment