ബദർ ഖിസ്സ പാട്ട് - ISLAMIC BOOKS

ISLAMIC BOOKS

അസ്സലാമു അലൈകും... ഇസ്ലാമിക പുസ്തകങ്ങളുടെ പുതിയൊരു വായനാലോകത്തേക്ക് സ്വാഗതം... ഇസ്ലാമിക ഇ‐ബുക്കുകളും, ഗ്രന്ഥങ്ങളും, പ്രമുഖ ഇസ്ലാമിക വെബ്സൈറ്റുകളും ബ്ലോഗുകളും പ്രസിദ്ധീകരിക്കുന്ന ആനുകാലിക ലേഖനങ്ങളും മറ്റും .pdf രൂപത്തിൽ നിങ്ങൾക്കിവിടെ വായിക്കാം... പ്രിയ വായനക്കാർക്ക് തങ്ങളുടെ കൈവശമുള്ള ബുക്കുകൾ പ്രസിദ്ധീകരിക്കാനും മറ്റു ബുക്കുകൾ ആവശ്യപ്പെടാനും ഞങ്ങളുടെ സേവനങ്ങളുമായി ബന്ധപ്പെട്ട അഭിപ്രായ നിർദ്ദേശങ്ങളറിയിക്കാനും ഒരുക്കിയിട്ടുള്ള അവസരം ഉപയോഗപ്പെടുത്തി സഹകരിക്കുക... അല്ലാഹു സ്വീകരിക്കട്ടെ... ആമീൻ

Tuesday, May 21, 2019

ബദർ ഖിസ്സ പാട്ട്

നബി ചരിത്രങ്ങളുടെ ചരിത്രം
*തുടരെ മദ്ദളവും.. ഇശൽ : മത്തിരക്കന്നി*

മഹാ കവി മോയിൻ കുട്ടി വൈദ്യരുടെ ബദർ പടപ്പാട്ടിൽ നിന്നുള്ള യുദ്ധ സന്നാഹം വർണ്ണിക്കുന്ന ഭാഗം. ബദറിൽ പ്രവാചക തിരുമേനിയോട്‌ അങ്കം കുറിക്കുന്ന അബൂ ജഹലും സംഘവും സായുധരായ അണികൾക്ക്‌ വീര്യം പകരാൻ ഒരുക്കുന്ന സംഗീതത്തിന്റെ ശബ്ദ കോലാഹലം വൈദ്യർ മനോഹരമായി വരച്ചു കാട്ടുന്നു. ബദർ പടപ്പാട്ടിലെ മുപ്പത്തെട്ടം ഇശൽ കേൽക്കാത്തവർ വിരളമായിരിക്കും

അറബി-മലയാള' സാഹിത്യത്തിലെ ഏറ്റവും പ്രധാനപ്പെട്ട കവി മോയിന്‍കുട്ടി വൈദ്യരാണ്. അറബി-മലയാളം, തമിഴ്, സംസ്കൃതം എന്നീ ഭാഷകള്‍ വൈദ്യര്‍ക്ക് നന്നായി കൈകാര്യം ചെയ്യാന്‍ കഴിയുമായിരുന്നു. കൊല്ലവര്‍ഷം 1051-ല്‍ (ഹിജ്റ 1293) വൈദ്യര്‍ രചിച്ച അതിബൃഹത്തായ കാവ്യമാണ് ബദര്‍ പടപ്പാട്ട്. എണ്‍പത്തിയെട്ടില്‍പ്പരം ഇശലുകള്‍ ഇതിലുണ്ട്. മാപ്പിളമാര്‍ക്കിടയില്‍ ദേശാഭിമാനബോധം വളര്‍ത്തുന്നതിന് ഈ  കൃതി വളരെ സഹായിച്ചു.  ഹുസനുല്‍ ജമാല്‍, ഉഹുദ്പട, മലപ്പുറംപാട്ട്, ജിന്‍പട, കിഴത്തിമാല, എലിപ്പട, ഹിജ്റപ്പാട്ട് തുടങ്ങിയവയാണ് വൈദ്യരുടെ മറ്റു പ്രധാന കൃതികള്‍.

No comments:

Post a Comment