ഖുര്‍ആന്‍പരിഭാഷ: വിധിയും സാധ്യതയും - ISLAMIC BOOKS

ISLAMIC BOOKS

അസ്സലാമു അലൈകും... ഇസ്ലാമിക പുസ്തകങ്ങളുടെ പുതിയൊരു വായനാലോകത്തേക്ക് സ്വാഗതം... ഇസ്ലാമിക ഇ‐ബുക്കുകളും, ഗ്രന്ഥങ്ങളും, പ്രമുഖ ഇസ്ലാമിക വെബ്സൈറ്റുകളും ബ്ലോഗുകളും പ്രസിദ്ധീകരിക്കുന്ന ആനുകാലിക ലേഖനങ്ങളും മറ്റും .pdf രൂപത്തിൽ നിങ്ങൾക്കിവിടെ വായിക്കാം... പ്രിയ വായനക്കാർക്ക് തങ്ങളുടെ കൈവശമുള്ള ബുക്കുകൾ പ്രസിദ്ധീകരിക്കാനും മറ്റു ബുക്കുകൾ ആവശ്യപ്പെടാനും ഞങ്ങളുടെ സേവനങ്ങളുമായി ബന്ധപ്പെട്ട അഭിപ്രായ നിർദ്ദേശങ്ങളറിയിക്കാനും ഒരുക്കിയിട്ടുള്ള അവസരം ഉപയോഗപ്പെടുത്തി സഹകരിക്കുക... അല്ലാഹു സ്വീകരിക്കട്ടെ... ആമീൻ

Wednesday, November 7, 2018

ഖുര്‍ആന്‍പരിഭാഷ: വിധിയും സാധ്യതയും



ഖുര്‍ആന്‍പരിഭാഷ: വിധിയും സാധ്യതയും

 ഖുര്‍ആന്‍ ഭാഷാന്തരം ചെയ്യാന്‍ പാടില്ലെന്ന് ചില മഹാന്മാര്‍ പറഞ്ഞതായി കാണാം. അതിന്റെ ഉദ്ദേശ്യം, ഖുര്‍ആനോട് സമാനമായ സ്ഥാനം കല്‍പിച്ചുകൊണ്ടുള്ള വിവര്‍ത്തനങ്ങളാണ്. വിവര്‍ത്തനങ്ങള്‍ ഒരക്ഷരവും ഏറ്റക്കുറവ് വരുത്താന്‍ പാടില്ലാത്ത, ഓതപ്പെടുന്ന ഒരു വേദഗ്രന്ഥവുമല്ല. എല്ലാ തുറകളിലും ഖുര്‍ആനോട് സാദൃശ്യമുള്ള വിവര്‍ത്തനം (തര്‍ജമ) ഉണ്ടാക്കുക എന്നത് മനുഷ്യകഴിവിന്നതീതമാണ്. വിവര്‍ത്തനം അനുദവനീയമല്ലെന്ന് പറയുന്നതില്‍ വാങ്മൂല വിവര്‍ത്തനവും അതെഴുതി വെക്കുന്ന ഗ്രന്ഥങ്ങളും ഒരു പോലെയാകുന്നു. എന്നാല്‍ മതപ്രസംഗങ്ങളിലും മറ്റും ഉലമാഅ് ധാരാളം ഖുര്‍ആന്‍ വാക്യങ്ങള്‍ ഓതി അതിന്റെ അര്‍ഥസാരങ്ങള്‍ സദസ്യരുടെ ഭാഷയില്‍ വിവരിക്കുന്നുണ്ട്. അത്തരം വിവരണങ്ങള്‍ ഉല്ലേഖനം ചെയ്ത ഗ്രന്ഥങ്ങളാണ് പരിഭാഷകള്‍. അവ ഖുര്‍ആനല്ല, ഓതപ്പെടുന്ന വേദഗ്രന്ഥമല്ല. അവ ഖുര്‍ആന്റെ അര്‍ഥസാരങ്ങള്‍-അത് ശരിയായ നിലക്കാവട്ടെ തെറ്റായ നിലക്കാവട്ടെ-വിവരിക്കുന്ന വ്യാഖ്യാന ഗ്രന്ഥങ്ങളാണ്. നിരാക്ഷേപം നടന്നുവരുന്ന വാങ്മൂല വിവര്‍ത്തനം എഴുതി രേഖപ്പെടുത്തുക എന്ന കൃത്യം മാത്രം വിരോധമാവാന്‍ കാരണമില്ല.

No comments:

Post a Comment