ഇബ്രാഹിം നബി (അ) - ISLAMIC BOOKS

ISLAMIC BOOKS

അസ്സലാമു അലൈകും... ഇസ്ലാമിക പുസ്തകങ്ങളുടെ പുതിയൊരു വായനാലോകത്തേക്ക് സ്വാഗതം... ഇസ്ലാമിക ഇ‐ബുക്കുകളും, ഗ്രന്ഥങ്ങളും, പ്രമുഖ ഇസ്ലാമിക വെബ്സൈറ്റുകളും ബ്ലോഗുകളും പ്രസിദ്ധീകരിക്കുന്ന ആനുകാലിക ലേഖനങ്ങളും മറ്റും .pdf രൂപത്തിൽ നിങ്ങൾക്കിവിടെ വായിക്കാം... പ്രിയ വായനക്കാർക്ക് തങ്ങളുടെ കൈവശമുള്ള ബുക്കുകൾ പ്രസിദ്ധീകരിക്കാനും മറ്റു ബുക്കുകൾ ആവശ്യപ്പെടാനും ഞങ്ങളുടെ സേവനങ്ങളുമായി ബന്ധപ്പെട്ട അഭിപ്രായ നിർദ്ദേശങ്ങളറിയിക്കാനും ഒരുക്കിയിട്ടുള്ള അവസരം ഉപയോഗപ്പെടുത്തി സഹകരിക്കുക... അല്ലാഹു സ്വീകരിക്കട്ടെ... ആമീൻ

Saturday, November 3, 2018

ഇബ്രാഹിം നബി (അ)


നബി ചരിത്രങ്ങളുടെ ചരിത്രം
   ഇബ്‌റാഹീം നബി (അ) ന്റെ പ്രബോധന മേഖല മധ്യേഷ്യയായിരുന്നു. അന്നത്തെ സകല നാഗരിക സമൂഹങ്ങളുടെയും ഒത്ത നടുവിൽ. സിറിയ, ആഫ്രിക്ക, ബാബിലോണിയ, മെസപ്പെട്ടോമിയ, ഇറാന്‍ തുടങ്ങിയ നാഗരിക കേന്ദ്രങ്ങളുടെ മധ്യത്തിലാണ് മക്ക സ്ഥിതി ചെയ്യുന്നത്. പ്രത്യയശാസത്രമെന്ന പോലെ ഭൂമി ശാസ്ത്ര പരമായും നമ്മുടെ ലോക വീക്ഷണം ഒരു മധ്യമ സ്വഭാവത്തെ സൂചിപ്പിക്കുന്നു എന്നർത്ഥം. ‘നിങ്ങളെ മധ്യവർത്തികളായ സമുദായമാക്കിയിരിക്കുന്നു’ (2:143) വെന്ന ഖുർആനിക സൂക്തം ഇതിനോട്‌ചേർത്തി വായിക്കേണ്ടതാണ് .
  പരീക്ഷണങ്ങളെ തുടർന്ന് ഇബ്‌റാഹീം നബി (അ) നെ നേതാവാക്കി നിയോഗിച്ചെങ്കിൽ, ഉമ്മത്തിന്റെ കർമ്മ ധർമ്മങ്ങൾ നിർവ്വഹിക്കുകയാണെങ്കിൽ നമുക്കും ലോകത്തിന്റെ നെറുകയിലെത്താം. അതാണ് ചരിത്രം നമുക്കു നൽകുന്ന പാഠവും. മഹാ കവി ഇഖ്ബാലിന്റെ മനോഹരമായ ഒരു കവിതാശകലത്തിന്റെ ആശയം ഇപ്രകാരമാണ്: ‘മഞ്ഞു തുള്ളിയെ മഹാസമുദ്രം മാടിവിളിച്ചു വാ, എന്റെ മടിത്തട്ടിൽ നിനക്ക് ഞാന്‍ അഭയം നൽകാം. മഞ്ഞു തുള്ളി പ്രതിവചിച്ചു: ഈ ചുട്ടുപഴുത്ത മണലിൽ വീണ് നശിക്കുന്നതാണ് നിന്നിൽ ലയിച്ചതാവുതിനേക്കാൾ എനിക്കിഷ്ടം. ഇസ്ലാാമിക സംസ്‌കാരം വളർത്തിയ ഒരു സമൂഹത്തിന്റെ സ്വത്വബോധത്തിന്റെ പ്രതീകമാണീ മഞ്ഞുതുള്ളി’.
ഖൈറു ഉമ്മ (ഉത്തമ സമുദായം) യിലേക്കുള്ള നവോത്ഥാന വഴിയിൽ നാം മുറുകെ പിടിക്കേണ്ട അഞ്ച് ഘടകങ്ങളുണ്ട്. ഒന്ന്: പ്രത്യയ ശാസ്ത്രം, രണ്ട്: ലോക വീക്ഷണം, മൂന്ന്: ചരിത്ര ദർശനം, നാല്: മാതൃകാ വ്യക്തിത്വം, അഞ്ച് : മാതൃകാ സമൂഹം. ഇവയെ ഖുർആനിക അടിത്തറയിൽ വെച്ച് സലക്ഷ്യം സമർത്ഥിക്കണം .

1 comment: