സ്വലാത്ത് ചൊല്ലി വിജയിക്കുക - ISLAMIC BOOKS

ISLAMIC BOOKS

അസ്സലാമു അലൈകും... ഇസ്ലാമിക പുസ്തകങ്ങളുടെ പുതിയൊരു വായനാലോകത്തേക്ക് സ്വാഗതം... ഇസ്ലാമിക ഇ‐ബുക്കുകളും, ഗ്രന്ഥങ്ങളും, പ്രമുഖ ഇസ്ലാമിക വെബ്സൈറ്റുകളും ബ്ലോഗുകളും പ്രസിദ്ധീകരിക്കുന്ന ആനുകാലിക ലേഖനങ്ങളും മറ്റും .pdf രൂപത്തിൽ നിങ്ങൾക്കിവിടെ വായിക്കാം... പ്രിയ വായനക്കാർക്ക് തങ്ങളുടെ കൈവശമുള്ള ബുക്കുകൾ പ്രസിദ്ധീകരിക്കാനും മറ്റു ബുക്കുകൾ ആവശ്യപ്പെടാനും ഞങ്ങളുടെ സേവനങ്ങളുമായി ബന്ധപ്പെട്ട അഭിപ്രായ നിർദ്ദേശങ്ങളറിയിക്കാനും ഒരുക്കിയിട്ടുള്ള അവസരം ഉപയോഗപ്പെടുത്തി സഹകരിക്കുക... അല്ലാഹു സ്വീകരിക്കട്ടെ... ആമീൻ

Friday, November 2, 2018

സ്വലാത്ത് ചൊല്ലി വിജയിക്കുക


...വിശുദ്ധ റബീഉൽ അവ്വൽ മാസത്തിൽഈ കഥ നമുക്ക്. പ്രചോദനമാവണം: ...:::

ദുനിയാവിലെ ജീവിതം നിനക്ക് പ്രതിസന്ധിയാണെന്ന് തോന്നുമ്പോൾ ഈ കഥ നീ ഓർക്കുക:
ഒരു പിതാവിന് ഏഴ് മക്കളുണ്ടായിരുന്നു - മൂന്ന് ആൺമക്കളും നാല് പെൺമക്കളും
ഒന്നാമത്തെ പുത്രൻ രണ്ട് വയസ്സും ഏതാനും മാസവും കഴിഞ്ഞപ്പോൾ മരണപ്പെട്ടു
രണ്ടാമത്തെ മകനും ഒന്നര വയസ്സ് മാത്രമേ ആയുസ്സുണ്ടായുള്ളു
മുന്നാമത്തെ മകൻ മുലകുടി പ്രായത്തിൽ 17 മാസമായപ്പോഴേക്കും മരണപ്പെട്ടു
ഒരു മകൾ കല്യാണം കഴിഞ്ഞ് ഇരുപത്തിയെട്ടാം വയസ്സിൽ തനെ മരണപ്പെട്ടു
രണ്ടാമത്തെ മോൾ വിവാഹിതയായി ഇരുപത്തിയൊന്നാം വയസ്സിലും മരണപ്പെട്ടു:
ഒരു മകൾ വിവാഹിതയായി ഇരുപത്തിയേഴാം വയസ്സിലും ലോകത്തോട് വിട ചൊല്ലി:

അതെ.: ഒരു പിതാവിന്റെ സ്നേഹനിധികളായ ഖാസിം അബ്ദുല്ല ,ഇബ്രാഹീം എന്നി മുന്ന് പുത്രന്മാരും, സൈനബ്, റുഖയ്യ, ഉമ്മുകുൽസും എന്നീ പുത്രിമാരും ചെറുപ്പത്തിലേ മരണപ്പെട്ടിട്ടും വാൽസല്യനിധിയായ പിതാവ് പ്രവാചകൻ മുഹമ്മദ് നബി [സ]യുടെ സമർപ്പണ മനസ്സ് നമുക്ക് ഓർമ്മയുണ്ടാവണം: ഒരു മകൾ ഫാത്വിമ (റ) മാത്രമാണ് നബി(സ)യുടെ ശേഷവും ജീവിച്ചി രിപ്പുണ്ടായിരുന്ന ഏക സന്താനം
:ഇതിനേക്കാൾ വലിയ പ്രതിസന്ധി നമുക്കെന്താണെന്ന് നാമോരോരുത്തരും ചിന്തിക്കുക

മുത്ത് നബി [സ്വയുടെ മേൽ ഈ പുണ്യമാസത്തിലെ ഇന്നത്തെവെള്ളിയാഴ്ച രാവിൽ സ്വലാത്തുകൾ വർദ്ധിപ്പിക്കൂ ക( റിയാസ് ഫൈസി വെള്ളില)

No comments:

Post a Comment