സ്വല്ലൂ അലന്നബി - ISLAMIC BOOKS

ISLAMIC BOOKS

അസ്സലാമു അലൈകും... ഇസ്ലാമിക പുസ്തകങ്ങളുടെ പുതിയൊരു വായനാലോകത്തേക്ക് സ്വാഗതം... ഇസ്ലാമിക ഇ‐ബുക്കുകളും, ഗ്രന്ഥങ്ങളും, പ്രമുഖ ഇസ്ലാമിക വെബ്സൈറ്റുകളും ബ്ലോഗുകളും പ്രസിദ്ധീകരിക്കുന്ന ആനുകാലിക ലേഖനങ്ങളും മറ്റും .pdf രൂപത്തിൽ നിങ്ങൾക്കിവിടെ വായിക്കാം... പ്രിയ വായനക്കാർക്ക് തങ്ങളുടെ കൈവശമുള്ള ബുക്കുകൾ പ്രസിദ്ധീകരിക്കാനും മറ്റു ബുക്കുകൾ ആവശ്യപ്പെടാനും ഞങ്ങളുടെ സേവനങ്ങളുമായി ബന്ധപ്പെട്ട അഭിപ്രായ നിർദ്ദേശങ്ങളറിയിക്കാനും ഒരുക്കിയിട്ടുള്ള അവസരം ഉപയോഗപ്പെടുത്തി സഹകരിക്കുക... അല്ലാഹു സ്വീകരിക്കട്ടെ... ആമീൻ

Wednesday, October 17, 2018

സ്വല്ലൂ അലന്നബി


നബി ചരിത്രങ്ങളുടെ ചരിത്രം

بســــــــم اللــــه الرحـــــــمن الرحــــــــــــيم
 33:56 ﴿اِنَّ اللّٰهَ وَمَلٰٓـئِكَتَهٗ يُصَلُّوۡنَ عَلَى النَّبِىِّ ؕ يٰۤـاَيُّهَا الَّذِيۡنَ اٰمَنُوۡا صَلُّوۡا عَلَيۡهِ وَسَلِّمُوۡا تَسۡلِيۡمًا‏
പരിശുദ്ധ ഖുർആനിലെ സൂറ:അഹ്സാബ് ആയത്ത് 56. ഈ മഹത്തായ ആയത്തിലൂടെ മുത്ത് നബി (സ) യുടെ പേരിൽ സ്വലാത്ത് ചൊല്ലാനാണ് അള്ളാഹു സുബ്ഹാനഹു വ തആല  കൽപ്പിക്കുന്നത്.
നിർബന്ധ ബാധ്യതകൾ പറഞ്ഞ സന്ദർഭങ്ങളിൽ പോലും ഇതുപോലെയുള്ള കല്പന നമുക്ക് കാണാൻ കഴിയില്ല.
നിസ്കാരം അഞ്ചു സമയങ്ങളിൽ, വൃതം വർഷത്തിലൊരിക്കൽ, സക്കാത്ത് കഴിവുള്ളവർ , ഹജ്ജ് ജീവിതത്തിൽ ഒരു പ്രാവശ്യം മാത്രം.
അതിനു പുറമെ ഇതെല്ലാം സൃഷ്ടികൾ നിർവഹിക്കണം എന്നാണ് അള്ളാഹു പറഞ്ഞത്. മുത്ത് നബി (സ) യുടെ പേരിൽ ചൊല്ലാനുള്ള  സ്വലാത്തോ ??? അല്ലാഹുവും അവന്റെ മലക്കുകളും നബി (സ) തങ്ങളുടെ പേരിൽ സ്വലാത്ത് ചൊല്ലുന്നുണ്ട്  അത് കൊണ്ട് നിങ്ങളും തങ്ങളുടെ പേരിൽ സ്വലാത്ത് ചൊല്ലണം എന്നാണ് പറഞ്ഞത് . 
സ്വലാത്ത് ചൊല്ലുന്നതിന്റെ മഹത്വം മനസ്സിലാക്കാൻ ഇതിൽ കൂടുതൽ വല്ലതും വേണോ ??  - ശംസുദ്ധീൻ ഫൈസി

No comments:

Post a Comment