ഇബ്നു ഖല്‍ദൂന്‍ :മുഖദ്ദിമ : مقدمة ابن خلدون: :muqaddimah ibn khaldun - ISLAMIC BOOKS

ISLAMIC BOOKS

അസ്സലാമു അലൈകും... ഇസ്ലാമിക പുസ്തകങ്ങളുടെ പുതിയൊരു വായനാലോകത്തേക്ക് സ്വാഗതം... ഇസ്ലാമിക ഇ‐ബുക്കുകളും, ഗ്രന്ഥങ്ങളും, പ്രമുഖ ഇസ്ലാമിക വെബ്സൈറ്റുകളും ബ്ലോഗുകളും പ്രസിദ്ധീകരിക്കുന്ന ആനുകാലിക ലേഖനങ്ങളും മറ്റും .pdf രൂപത്തിൽ നിങ്ങൾക്കിവിടെ വായിക്കാം... പ്രിയ വായനക്കാർക്ക് തങ്ങളുടെ കൈവശമുള്ള ബുക്കുകൾ പ്രസിദ്ധീകരിക്കാനും മറ്റു ബുക്കുകൾ ആവശ്യപ്പെടാനും ഞങ്ങളുടെ സേവനങ്ങളുമായി ബന്ധപ്പെട്ട അഭിപ്രായ നിർദ്ദേശങ്ങളറിയിക്കാനും ഒരുക്കിയിട്ടുള്ള അവസരം ഉപയോഗപ്പെടുത്തി സഹകരിക്കുക... അല്ലാഹു സ്വീകരിക്കട്ടെ... ആമീൻ

Wednesday, March 6, 2019

ഇബ്നു ഖല്‍ദൂന്‍ :മുഖദ്ദിമ : مقدمة ابن خلدون: :muqaddimah ibn khaldun


ഇബ്നു ഖല്‍ദൂന്‍ ജീവിതവും സന്ദേശവും : DOWNLOAD PDF

മുഖദ്ദിമ ENGLISH PDF
മുഖദ്ദിമ ARABIC PDF

ചരിത്ര രചനയുടെ രീതിശാസ്ത്രത്തെ നിര്‍ണയിക്കുന്നതിലും വിമര്‍ശനാത്മക ചരിത്ര രചനക്ക് കൃത്യമായ രൂപം നല്‍കുന്നതിലും മുസ്‌ലിം ശാസ്ത്രജ്ഞന്മാര്‍ ഏറെകുറെ വിജയിച്ചിട്ടുണ്ട്. അവരുടെ രചനകള്‍ ഈ വിജ്ഞാന ശാഖയിലെ ആദ്യ രചനകളായി പരിഗണിക്കപ്പെടുന്നു. ഇബ്‌നു ഖല്‍ദൂനാണ് ഈ ചരിത്ര രചനാ സമ്പ്രദായത്തിന് ശാസ്ത്രീയമായൊരു മാനം പകര്‍ന്ന് നല്‍കിയത്. അക്കാലത്ത് ഏറെ അംഗീകരിക്കപ്പെട്ടിരുന്ന പലചരിത്രകാരന്മാരെയും ഖുര്‍ആന്‍ വ്യാഖ്യാതകളെയും നിശിതമായി വിമര്‍ശിക്കാന്‍ ഇബ്‌നു ഖല്‍ദൂന്‍ മുതിര്‍ന്നു. മുന്‍കാല ചരിത്രകാരന്മാര്‍ പ്രവാചക വചനങ്ങളെ പോലെ ചരിത്രങ്ങളെയും വെറും നിവേദക പരമ്പരയുടെ ബലംമാത്രം പരിഗണിച്ച് സമീപിച്ചപ്പോള്‍, ശാസ്ത്രീയമായ രീതിയില്‍ സാമൂഹിക സാംസ്‌കാരിക ചുറ്റുപാടുകളെയും അവരുടെ ജീവിത ക്രമത്തെയും അടിസ്ഥാനപ്പെടുത്തി ചരിത്രത്തെ വിശകലനം ചെയ്യാന്‍ ആദ്യമായി മുന്നോട്ടുവന്നത് ഇബിനു ഖല്‍ദൂനാണ്. ഇസ്മിക ജ്ഞാന ലോകവും ഇസ്‌ലാമിക ചരിത്രശാസ്ത്രവും ഏറെ ബലഹീനമായൊരു  സാഹചര്യത്തിലാണ് ഇബ്‌നു ഖല്‍ദൂനിന്റെ രംഗപ്രവേശനം. അത് കൊണ്ട് തന്നെ സമകാലികരായ ചരിത്രകാരന്മാര്‍ക്കോ പിന്‍ഗാമികള്‍ക്കോ ഇബ്‌നുഖല്‍ദൂന്‍ തുടങ്ങിവെച്ച വിപ്ലവത്തെ കാര്യമായ ശ്രദ്ധകൊടുക്കാനോ പിന്തുടര്‍ച്ച അവകാശപ്പെടാനോ സാധിക്കാതെ പോയി.
 ഇബ്‌നു ഖല്‍ദൂനിന്റെ മുഖദ്ദിമ ചരിത്ര ശാസ്ത്രത്തിനു പുറമെ സാമൂഹിക ശാസ്ത്രം, സാമ്പത്തിക ശാസ്ത്രം, രാഷ്ട്രീയ മീമാംസ തുടങ്ങിയ ജ്ഞാന ശാഖകളിലെ പ്രധാന ഗ്രന്ഥങ്ങളിലൊന്നായി മാറി. 1697 മുതലാണ് യൂറോപ്യന്‍ രചനകളില്‍ ഇബ്‌നു ഖല്‍ദൂന്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയത്. 1806 ആയപ്പോഴേക്കും വിഖ്യാത ഗ്രന്ഥമായ മുഖദ്ദിമ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്യപ്പെടുകയും ചെയ്തു. വ്യത്യസ്ത ശാസ്ത്ര ശാഖകളില്‍ നിന്ന് ഒരു പ്രധാന റഫറന്‍സായി മുഖദ്ദിമ ഉപയോഗിച്ച് പോരുന്നു.

1 comment:

  1. ഇബ്നുസീന ബുക്ക്സ് കിട്ടുമോ

    ReplyDelete