നബി ചരിത്രങ്ങളുടെ ചരിത്രം - ISLAMIC BOOKS

ISLAMIC BOOKS

അസ്സലാമു അലൈകും... ഇസ്ലാമിക പുസ്തകങ്ങളുടെ പുതിയൊരു വായനാലോകത്തേക്ക് സ്വാഗതം... ഇസ്ലാമിക ഇ‐ബുക്കുകളും, ഗ്രന്ഥങ്ങളും, പ്രമുഖ ഇസ്ലാമിക വെബ്സൈറ്റുകളും ബ്ലോഗുകളും പ്രസിദ്ധീകരിക്കുന്ന ആനുകാലിക ലേഖനങ്ങളും മറ്റും .pdf രൂപത്തിൽ നിങ്ങൾക്കിവിടെ വായിക്കാം... പ്രിയ വായനക്കാർക്ക് തങ്ങളുടെ കൈവശമുള്ള ബുക്കുകൾ പ്രസിദ്ധീകരിക്കാനും മറ്റു ബുക്കുകൾ ആവശ്യപ്പെടാനും ഞങ്ങളുടെ സേവനങ്ങളുമായി ബന്ധപ്പെട്ട അഭിപ്രായ നിർദ്ദേശങ്ങളറിയിക്കാനും ഒരുക്കിയിട്ടുള്ള അവസരം ഉപയോഗപ്പെടുത്തി സഹകരിക്കുക... അല്ലാഹു സ്വീകരിക്കട്ടെ... ആമീൻ

Sunday, July 22, 2018

നബി ചരിത്രങ്ങളുടെ ചരിത്രം

നബി ചരിത്രങ്ങളുടെ ചരിത്രം
നബി ചരിത്രങ്ങളുടെ ചരിത്രം
ലോക ചരിത്രത്തിലെ അതുല്യ വ്യക്തിത്വത്തിനുടമയായിരുന്നു തിരുനബി(സ്വ). ആ മഹല്‍ ജീവിതത്തിലെ ഓരോ നിമിഷവും ചരിത്രത്തിനു വലിയ വിഷയമാണ്. നബി(സ്വ)യുടെ ശരീരത്തിലെ ഒരു രോമത്തിനു നര ബാധിച്ചാല്‍ പോലും ആവേശത്തോടു കൂടി ചരിത്രം അതു രേഖപ്പെടുത്തും. നടത്തം, ഇരിത്തം, കിടത്തം, ആംഗ്യവിക്ഷേപങ്ങള്‍, സംസാരം, ചിരി തുടങ്ങി വ്യക്തിജീവിതത്തിലെ അനക്കങ്ങളും അടക്കങ്ങളും പോലും നബിചരിത്ര ഗ്രന്ഥങ്ങളില്‍ വിശദീകരിക്കപ്പെട്ടിട്ടുണ്ട്.
കേവല ചരിത്രപുരുഷനോ നവോത്ഥാന നായകനോ ആയിരുന്നില്ല നബി(സ്വ). അഥവാ, സാധാരണ മനുഷ്യനായിരുന്നില്ല. സര്‍വ അമ്പിയാ-ഔലിയാ സജ്ജനങ്ങളുടെയും നേതാവായിരുന്നു അവിടുന്ന്. ഏറ്റവും താഴെ പദവിയിലുള്ള ഒരു നബിയുടെ മഹത്വം ഊഹിച്ചു നോക്കുക. ലോകം മുഴുവനും ഔലിയാക്കളാല്‍ നിറയ്ക്കപ്പെടുകയും കൂട്ടത്തില്‍ ഒരു നബിയുണ്ടാവുകയും ചെയ്താല്‍ ആ ഔലിയാക്കളുടെ നന്മകള്‍ ഈ ഒരൊറ്റ നബിയുടെ നന്മയോട് കിടപിടിക്കുകയില്ലെന്നാണ് സൂഫി വര്യന്‍മാര്‍ പറയുന്നത്. അങ്ങനെയെങ്കില്‍ നബി(സ്വ)യുടെ സ്ഥാന വലിപ്പത്തെക്കുറിച്ച് പറയേണ്ടതുണ്ടോ?!

No comments:

Post a Comment