DOWNLOAD PDF ജീവജാലങ്ങളിലേക്കും പരന്നൊഴുകിയ കാരുണ്യവര്_ഷം
DOWNLOAD PDFകരുണാമയനാവുക, ശത്രുക്കളോടും
വളര്‍ത്തു മൃഗങ്ങളെ കൊണ്ട് കഠിനമായി ജോലി ചെയ്യിപ്പിക്കുന്നത് പ്രവാചകര്‍(സ)കര്‍ശനമായി വലക്കിയിട്ടുണ്ട്. പ്രവാചകര്‍(സ) ഒരു അന്‍സാരിയുടെ തോട്ടത്തില്‍ ചെന്നപ്പോള്‍ ഒരു ഒട്ടകത്തെ കണ്ടു. പ്രവാചകരെ കണ്ട ഉടനെ അതു ചെനച്ചു ശബ്ദമുണ്ടാക്കി. പ്രവാചകര്‍(സ) അതിന്റെ അടുത്തുചെന്നപ്പോള്‍ അത് കരയുകയായിരുന്നു. അവിടന്ന് കണ്ണീര്‍ തുടച്ചുകൊടുത്തുകൊണ്ട് ഇതിന്റെ ഉടമ ആരെന്നു അന്വേഷിച്ചു. ഒരാള്‍ 'ഞാന്‍' എന്നു മറുപടിനല്‍കി. പ്രവാചകര്‍(സ) അദ്ദേഹത്തോട് പറഞ്ഞു: '' അല്ലാഹു നിനക്ക് ഉടമപ്പെടുത്തിത്തന്ന ഈ മൃഗത്തിന്റെ കാര്യത്തില്‍ നീ അല്ലാഹുവിനെ ഭയപ്പെടുന്നില്ലേ? നീ ഇതിനെ പട്ടിണി കിടത്തുന്നുവെന്നും കഠിനമായി ജോലി ചെയ്യിക്കുന്നുവെന്നും ഇത് എന്നോട് പരാതിപ്പെടുന്നു.'' (അഹ്മദ്, അബൂദാവൂദ്).
എല്ലാവിധ ജീവിപീഡനത്തെയും ഇസ്‌ലാം നിരോധിച്ചിട്ടുണ്ട്. ഭക്ഷണാവശ്യത്തിനല്ലാതെ ജീവികളെ കൊല്ലരുതെന്ന് ഇസ്‌ലാം ഉല്‍ബോധിപ്പിച്ചിട്ടുണ്ട്. നബി തിരുമേനി(സ) പറയുന്നു: ആരെങ്കിലും ഒരു കുരുവിയെ അനാവശ്യമായി കൊന്നാല്‍ പരലോകത്ത് അത് അല്ലാഹുവിനോട് അത്യുച്ചത്തില്‍ പരാതി പറയും. എന്റെ രക്ഷിതാവേ, ഇന്നയാള്‍ എന്നെ അനാവശ്യമായി വധിച്ചു. എന്തെങ്കിലും ഉപകാരത്തിനു വേണ്ടിയല്ല എന്നെ അവന്‍ വധിച്ചത് (നസാഈ, ഇബ്‌നുഹിബ്ബാന്‍)
അമ്പെയ്ത്ത് പരിശീലിക്കാന്‍ ജീവികളെ ഉന്നമായി ഉപയോഗിക്കുന്നത് മഹാപാതകമാണ്. പ്രമുഖസ്വഹാബിവര്യന്‍ ഇബ്‌നു ഉമര്‍(റ) ഏതാനും ഖുറൈശി യുവാക്കളുടെ അടുത്തുകൂടെ നടന്നുപോകാനിടയായി. അമ്പെയ്ത്ത് പരിശീലനത്തിന് വേണ്ടി അവര്‍ ഒരു കോഴിയെ പിടിച്ചു കെട്ടിയിട്ടുണ്ട്. ലക്ഷ്യം നേടാത്ത അമ്പുകളെല്ലാം കോഴിയുടെ ഉടമക്കാണ്. ഇബ്‌നു ഉമറിനെ കണ്ടപ്പോള്‍ അവര്‍ ചിതറിയോടി. ഇബ്‌നു ഉമര്‍ പറഞ്ഞു: വല്ലാത്ത കടുംകൈ തന്ന. ഇപ്രകാരം ചെയ്യുന്നവരെ അല്ലാഹു ശപിച്ചിട്ടുണ്ട്. ജീവനുള്ള വസ്തുക്കളെ അമ്പെയ്ത്ത് പരിശീലിപ്പിക്കാനുള്ള ഉന്നമാക്കുന്നവരെ നബി(സ)യും ശപിച്ചിട്ടുണ്ട്. (ബുഖാരി, മുസ്‌ലിം) മൃഗങ്ങളെ പരസ്പരം കുത്തിക്കുന്നതും, കോഴിപ്പോര് നടത്തുന്നതും ഇസ്‌ലാമിക ദൃഷ്ട്യാ പാടില്ല. ഇബ്‌നു അബ്ബാസ് നിവേദനം ചെയ്യുന്നു: മൃഗങ്ങളെ പരസ്പരം തല്ലിക്കുന്നത് നബി(സ) നിരോധിച്ചിട്ടുണ്ട് (തുര്‍മുദി).
അറുക്കുന്ന വേളയില്‍പ്പോലും ജിവികളോട് കരുണ കാണിക്കണമെന്നാണ് ഇസ്‌ലാമിന്റെ അധ്യാപനം. അറവുശാലകളിലേക്ക് അവയെ വലിച്ചിഴച്ചുകൊണ്ട്‌പോകരുത്. ഒരു ആട്ടിനെ കാലുപിടിച്ചു വലിച്ചിഴച്ചു കൊണ്ട് പോകുന്നത് ശ്രദ്ധയില്‍ പെട്ടപ്പോള്‍ ഉമര്‍ (റ)പറഞ്ഞു: നിനക്കുനാശം! മരണത്തിലേക്ക് നീ അതിനെ നല്ലനിലയില്‍ തെളിച്ചു കൊണ്ടുപോവുക. (തര്‍ഗീബ്മുന്‍ദിരി 3/205)
No comments:
Post a Comment