അബൂ ത്വല്‍ഹ അല്‍ അന്‍സാരി(റ) - ISLAMIC BOOKS

ISLAMIC BOOKS

അസ്സലാമു അലൈകും... ഇസ്ലാമിക പുസ്തകങ്ങളുടെ പുതിയൊരു വായനാലോകത്തേക്ക് സ്വാഗതം... ഇസ്ലാമിക ഇ‐ബുക്കുകളും, ഗ്രന്ഥങ്ങളും, പ്രമുഖ ഇസ്ലാമിക വെബ്സൈറ്റുകളും ബ്ലോഗുകളും പ്രസിദ്ധീകരിക്കുന്ന ആനുകാലിക ലേഖനങ്ങളും മറ്റും .pdf രൂപത്തിൽ നിങ്ങൾക്കിവിടെ വായിക്കാം... പ്രിയ വായനക്കാർക്ക് തങ്ങളുടെ കൈവശമുള്ള ബുക്കുകൾ പ്രസിദ്ധീകരിക്കാനും മറ്റു ബുക്കുകൾ ആവശ്യപ്പെടാനും ഞങ്ങളുടെ സേവനങ്ങളുമായി ബന്ധപ്പെട്ട അഭിപ്രായ നിർദ്ദേശങ്ങളറിയിക്കാനും ഒരുക്കിയിട്ടുള്ള അവസരം ഉപയോഗപ്പെടുത്തി സഹകരിക്കുക... അല്ലാഹു സ്വീകരിക്കട്ടെ... ആമീൻ

Saturday, April 7, 2018

അബൂ ത്വല്‍ഹ അല്‍ അന്‍സാരി(റ)

അബൂ ത്വല്‍ഹ അല്‍ അന്‍സാരി(റ) സഹാബാക്കൾ  sahaba

DOWNLOAD PDF
അബൂത്വല്‍ഹ(റ)യുടെ ജീവിതവും അന്ത്യവും ഒരുപോലെയായിരുന്നു. മരണം വരെ നോമ്പനുഷ്ടിച്ചു, സത്യമതത്തിന് വേണ്ടി ധീരപോരാളിയായി നിലകൊണ്ടു. വഫാത്താവുമ്പോള്‍ അബൂത്വല്‍ഹ(റ) നോമ്പുകാരനായിരുന്ന പോലെ തന്നെ യുദ്ധസേനയിലെ യോദ്ധാവുമായിരുന്നു. നബി (സ്വ) യുടെ വഫാത്തിന് ശേഷം അബൂത്വല്‍ഹ(റ) മുപ്പത് വര്‍ഷക്കാലം തുടരെ നോമ്പുകാരനായിരുന്നു. വ്രതം നിഷിദ്ധമായ ആഘോഷദിനങ്ങളൊഴിച്ച് എല്ലാ ദിവസവും അദ്ദേഹം വ്രതമനുഷ്ടിച്ചു.
ഉസ്മാന്‍ (റ) ന്റെ കാലത്ത് സംഭവിച്ച സമുദ്രയുദ്ധം.  മുസ്ലിം സൈന്യം യുദ്ധസന്നാഹങ്ങളൊരുക്കി. അബൂത്വല്‍ഹ(റ) യും  യുദ്ധത്തിനുള്ള തയ്യാറെടുപ്പിലാണ്. അപ്പാഴാണ് സ്‌നേഹവത്സരരായ മക്കള്‍ വന്ന് പിതാവിനോട് പറയുന്നത് '' പിതാവേ താങ്കളെ അല്ലാഹു അനുഗ്രഹിക്കട്ടെ, നിങ്ങളിപ്പോള്‍ പടുവൃദ്ധനായിരിക്കുന്നു. അങ്ങ് നബി (സ്വ) യുടെയും അബൂബക്ര്‍(റ) ഉമര്‍(റ) എന്നിവരുടെ കൂടെ യുദ്ധത്തില്‍ സംബന്ധിച്ചുട്ടുണ്ട്, ഇനി നിങ്ങള്‍ വിശ്രമിച്ചാലും, നിങ്ങള്‍ക്ക് പകരം ഞങ്ങള്‍ യുദ്ധം ചെയ്യാം.'' അബൂത്വല്‍ഹ(റ) യുടെ ഈമാനികാവേഷം ഉയര്‍ന്നു പൊങ്ങി '' ഇല്ല, അല്ലാഹുവിന്റെ കല്‍പന തിരസ്‌കരിക്കാന്‍ എനിക്ക് സാധിക്കില്ല, യുവാക്കളെന്നോ വൃദ്ധരെന്നോ പ്രായ വിത്യാസമില്ലാതെ എല്ലാവരോടും യുദ്ധത്തിന് പുറപ്പെടാനാണ് അല്ലാഹുവിന്റെ കല്‍പന.'' എന്തുതന്നെയാണെങ്കിലും അബൂത്വല്‍ഹ(റ) യുദ്ധത്തിന് പുറപ്പെടാന്‍ തന്നെ തീരുമാനിച്ചു.

No comments:

Post a Comment